അസഭ്യം പറഞ്ഞും പരസ്പരം മര്‍ദ്ദിച്ചും ജീവനക്കാർ; കോഴിക്കോട് ന​ഗരത്തിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്


കോഴിക്കോട്: നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഒരേ റൂട്ടിലോടുന്ന രണ്ട് സിറ്റിബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്.

കോഴിക്കോട് സിറ്റി സ്റ്റാൻഡിലിലേക്ക് ആദ്യം സിറ്റി ബസെത്തുകയും തുടർന്ന് ലൈൻ ബസ് വരുകയും ചെയ്തു. തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പിൽ സിറ്റി ബസ് അധികസമയം നിർത്തിയിട്ടതുമായ ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടു. ഇതാണ് അടിപിടിയിൽ കലാശിച്ചത്. തർക്കത്തിനിടെ ഡ്രൈവറുടെ മുഖത്ത് മുന്നിലുള്ള ബസ് ജീവനക്കാരൻ അടിച്ചു. ഇതിനെ തുടർന്നാണ് യാത്രക്കാരുടെ സാനിധ്യത്തിൽ അടി തുടങ്ങിയത്. ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി ജീവനക്കാർ പത്ത് മിനിട്ടോളം സംഘർഷത്തിലേർപ്പെട്ടു. യാത്രക്കാരും വിദ്യാർ‌ത്ഥികളും ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ചുമാറ്റിയത്.

Summary: clash and scuffle between bus employees at kozhikode