വിഷമയമായ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് രക്ഷയൊരുക്കാന്‍ തയ്യാറാക്കിയത് വിപുലമായ പദ്ധതി; കാര്‍ഷിക രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ
മൂടാടി: ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ കാര്‍ഷിക രംഗത്തും ഇടപെടല്‍ നടത്തുന്നു. അന്യം നിന്ന് പോകുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചു കൊണ്ടുവരുവാനും, വിഷമയമായ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷ ഒരുക്കാനും വിപുലമായ പദ്ധതിയുമായാണ് കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നത്.
നന്തി മേല്‍പാലത്തിന്റെ അരികിലായി വിശാലമായ കൃഷിയിടത്തില്‍ വാഴക്കന്നുകള്‍ നട്ടുകൊണ്ടായിരുന്നു തുടക്കം. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി. മുന്‍ സോയില്‍ കെമിസ്ട് ഇബ്രാഹിം തിക്കോടി വളപ്രയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ കുറിച്ച് ക്ലാസെടുത്തു.
കൃഷിദര്‍ശനത്തെ പറ്റി രവി നവരാഗ് വിശദീകരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയെ കുറിച്ച് ബാബു എം.വി. സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ശ്രീനിവാസന്‍ കുനിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുഹറ ഖാദര്‍, കെ.ജീവാനന്ദന്‍, മെമ്പര്‍ പി.പി കരീം, ആര്‍.പി.കെ.രാജീവന്‍, രാമചന്ദ്രന്‍ കൊയിലോത്ത്, രാഘവന്‍ തയ്യില്‍ വളപ്പില്‍, മണ്ണാണ്ടത്തില്‍ നാരായണന്‍, ഗഫൂര്‍ കെ.വി, യൂസുഫ് ചങ്ങരോത്ത്, ഹമീദ് സരിഗ എന്നിവര്‍ സംസാരിച്ചു.
ശശി.എസ്.നായര്‍ സ്വാഗതം പറഞ്ഞു. വത്സന്‍ ടി.കെ നന്ദി രേഖപ്പെടുത്തി ദേശത്തിന്റെ വിവിധ ഇടങ്ങളില്‍ ഇത്തരം കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇനിയും മുന്നിട്ട് ഇറങ്ങുമെന്ന് ഇതിന്റെ സാരഥികള്‍ അറിയിച്ചു.