സി.കെ രാജീവന്റെ ഓര്‍മകളില്‍ സി.പി.ഐ.എം; കായണ്ണയില്‍ അനുസ്മരണ പൊതുയോഗം
കായണ്ണ: സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും കായണ്ണ സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന സി.കെ രാജീവന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കായണ്ണയില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പാടിക്കുന്നില്‍ രാവിലെ ഏഴ് മണിക്ക് പ്രകടനവും പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും നടന്നു. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി ഒ.എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഒ.എം കുഞ്ഞിക്കണരാന്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ സി.കെ ശശി അനുസ്മരണ പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന പൊതുയോഗം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.സുനില്‍, കായണ്ണ പഞ്ചായത്ത് പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ സി.കെ ശശി എന്നിവര്‍ പ്രസംഗിച്ചു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു രാജീവന്റെ മരണപ്പെട്ടത്.
Description: CK Rajeev's first death anniversary