തരം​ഗമാകാൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഒ.കെ.സുരേഷ് രചിച്ച ചൂട്ട്; ‘തരംഗം’ വിഷ്വൽ ആൽബം കാണികളിലേക്ക്


കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസിന് വേണ്ടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഒ.കെ.സുരേഷ് രചിച്ച് ചൂട്ട് കലാ സാംസ്കാരിക വേദി നിർമ്മിച്ച വിഷ്വൽ ആൽബം ‘തരംഗം’ റിലീസ് ചെയ്തു. പന്തലായനി ഗവ: ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന റിലീസിങ്ങ് ചടങ്ങ് വടകര നാർക്കോട്ടിക്ഡി.വൈ.എസ്.പി. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു.

എസ്.ഐ. എം.എൻ. അനൂപ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മാധ്യമ പ്രവർത്തകൻ പി.അനില്‍ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഗീത, ശിവദാസ്, സജിത്ത്, ഷാജി പയ്യോളി, അരവിന്ദ്, വിജേഷ്, സ്കൂളിലെ എസ്.പി.സി. കുട്ടികള്‍, ചൂട്ടിലെ കലാകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Summary: ‘Chut’ written by OK Suresh of Koyilandy Police Station.  ‘Tarangam’ visual album released