ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കുടുംബശ്രീയും; കൊയിലാണ്ടിയില്‍ കുടുംബശ്രീ സി.ഡി.എസ് വിപണനമേളയ്ക്ക് തുടക്കം


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ക്രിസ്തുമസ്-ന്യൂയര്‍ വിപണനമേള ആരംഭിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം 21 മുതല്‍ 27 വരെയാണ് വിപണനമേള നടക്കുന്നത്.

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം കുടുംബശ്രീ പ്രവര്‍ത്തകരും സി.ഡി.എസും ചേര്‍ന്നാണ് വിപണന മേള ആരംഭിച്ചിരിക്കുന്നത്. കരകൗശല വസ്തുക്കള്‍, ലൈവ് ഭക്ഷണം, ഫുഡ് ഫെസ്റ്റ്, കേക്ക് ഫെസ്റ്റ്, ബഡ്‌സ് നിര്‍മ്മാണം, വസ്ത്ര വില്‍പ്പന, കാര്‍ഷിക നഴ്‌സറി, തുടങ്ങി നിരവധി പരിപാടികളാണ് വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്.


നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപാധ്യക്ഷന്‍ കെ.സത്യന്‍ കൗണ്‍സിലര്‍മാരായ ദൃശ്യ, കെ.എ. ഇന്ദിര, വി.രമേശന്‍, വത്സരാജ് കേളോത്ത്, സി.പ്രഭ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി.രമിത, സി.ഡി.എസ്.അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന എന്നിവര്‍ സംസാരിച്ചു.