കൊയിലാണ്ടിയില്‍ ലഹരിക്കെതിരെ ക്രിസ്മസ് പപ്പായും; ആഘോഷത്തിനൊപ്പം ബോധവത്കരണവുമായി ഡി.വൈ.എഫ്.ഐ.


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വീടുകളില്‍ ഇന്നലെ രാത്രി ക്രിസ്മസ് പപ്പാ എത്തിയത് മഹത്തായ സന്ദേശവും കൊണ്ടാണ്. ലഹരിക്കെതിരെ ചുവടുവച്ച് വീടുകള്‍ തോറും കയറിയിറങ്ങിയ കാരോള്‍ സംഘം ലഹരി വിരുദ്ധ പോസ്റ്ററുകളും കൈമാറിയാണ് മടങ്ങിയത്.

‘ലഹരിക്കെതിരെ കടലോളം കലിതുള്ളി കലയും’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഉയിര്‍പ്പ് 23 എന്ന പരിപാടിയുടെ പ്രചാരണാര്‍ഥമാണ് കാരോള്‍ നടത്തിയത്. ഇന്നലെയും ഇന്നുമായി കൊയിലാണ്ടിയിലെ 172 -ഓളം ഡി.വൈ.എഫ്.ഐ. യൂണിറ്റുകളില്‍ കാരോള്‍ സംഘടിപ്പിക്കപ്പെട്ടു.

ഉയിര്‍പ്പ് 23-ന്റെ ഭാഗമായി ഡിസംബര്‍ 30ന് കൊയിലാണ്ടി ടൗണില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വൈകിട്ട് റാസ ബീഗത്തിന്റെ സംഗീത വിരുന്നും ശേഷം സാംസ്‌കാരിക സായാഹ്നവും സംഘടിപ്പിക്കപ്പെടും.