ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ജൂണ്‍ 29ന്
കൊയിലാണ്ടി: കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനാഘോഷം ജൂണ്‍ 29 ബുധനാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എറാഞ്ചേരി ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
രാവിലെ ഉഷ പൂജയ്ക്കുശേഷം ഉദയാസ്തമനപൂജയും ഉച്ചപൂജയും ശ്രീഭൂതബലിയും നടക്കും. വൈകുന്നേരം ദീപാരാധനയും ഇരട്ട തായമ്പകയും കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.
തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, കലാമണ്ഡലം ശിവദാസന്‍ മാരാര്‍, മുചുകുന്ന് ശശി മാരാര്‍, കാഞ്ഞിലശ്ശേരി ബിനു മാരാര്‍, വെളിയന്നൂര്‍ സത്യന്‍ മാരാര്‍, കാഞ്ഞിലശ്ശേരി അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യകലാകാരന്മാര്‍ മേളം ഒരുക്കും. കൃഷ്ണ നാരായണന്‍ എന്ന ഗജകേസരിയാണ് തിടമ്പേറ്റുക.
ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച പടിഞ്ഞാറെ തിരുമുറ്റം പന്തല്‍ ക്ഷേത്രം ഊരാളനും, ഒതയോത്ത് ഒ.കെ കരുണാകരന്‍ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച പടിഞ്ഞാറെ കവാടവും ഒതയോത്ത് ഹരിനാരായണനും ക്ഷേത്രം തന്ത്രിയുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കും.