കോഴിക്കോട് സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി; കുട്ടിയെ ലഭിച്ചത് പൂനെയില്‍ നിന്നും


Advertisement

കോഴിക്കോട്: സ്‌കൂള്‍ ഹോസ്റ്റലില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പൂനെയില്‍ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ബീഹാര്‍ സ്വദേശിയായ സന്‍സ്‌കാര്‍ കുമാറിനെയായിരുന്നു കാണാതായത്.

Advertisement

മാര്‍ച്ച് 24നാണ് വേദവ്യാസ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കുട്ടി സാഹസികമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു.

Advertisement

കാണാതായ അന്ന് കുട്ടി പാലക്കാട് നിന്ന് കന്യാകുമാരി- പൂനെ എക്‌സ്പ്രസില്‍ കയറിയതായി പൊലീസിന് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂണെയില്‍ നിന്ന് കണ്ടെത്താനായത്. പൂണെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. കുട്ടി ഏതു ട്രെയിനിലാണ് കയറിയതെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ സംശയമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താന്‍ നിര്‍ണായകമായത്.

Advertisement

Summary: child missing from kozhikode found from pune