പൊലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ യുവാവ് മരിച്ച നിലയില്‍; മരിച്ചത് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി


കോഴിക്കോട്: ചെറുവണ്ണൂരില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും. ചെറുവണ്ണൂര്‍ സ്വദേശിയായ ജിഷ്ണുവിനെയാണ് കഴിഞ്ഞദിവസം വീട്ടിലേക്കുള്ള വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതും തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതും.
[ad-attitude]

ജിഷ്ണുവിനെ അന്വേഷിച്ച് മഫ്തിയില്‍ വന്ന പൊലീസുകാരാണെന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ രാത്രി ഒമ്പതുമണിയോടെ വീട്ടിലെത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവാവിനെതിരെ കേസുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് യുവാവിന്റെ അമ്മയുടെ ഫോണില്‍ നിന്നും ജിഷ്ണുവിനെ വിളിക്കുകയും എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു.
അടുത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ ഉടനെ വീട്ടില്‍ വരണമെന്നും പൊലീസ് അന്വേഷിച്ച് വന്നിട്ടുണ്ടെന്നും 500 രൂപ ഫൈന്‍ അടയ്ക്കാനുള്ള പെറ്റി കേസാണെന്നും പറഞ്ഞു. അതിനുശേഷം പൊലീസുകാര്‍ എത്തിയവര്‍ അവിടെ നിന്നും ഇറങ്ങുന്നു. പിന്നീട് നാട്ടുകാരാണ് ജിഷ്ണു വീട്ടിലേക്കുള്ള വഴിയില്‍ വീണു കിടക്കുന്നത് കണ്ടത്. അബോധാവസ്ഥയിലായിരുന്ന യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
[ad2]
[ad1]

യുവാവിന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വസ്റ്റുമെല്ലാം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ വേണമെന്നുമാണ് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നത്.