ചെളിക്കുളമായി ചെറുവണ്ണൂര്‍ കാരയില്‍നട കൂറൂരകടവ് റോഡ്; വാഴ നട്ട് പ്രതിഷേധവുമായി ബി.ജെ.പി
ചെറുവണ്ണൂര്‍: കാരയില്‍നട കൂറൂരകടവ് മണ്‍പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴനട്ട് പ്രതിഷേധം. ഓട്ടുവയല്‍-കാരയില്‍നട-കുറൂരകടവ്-അറക്കല്‍ കടവ് റോഡിലാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.കെ.രജീഷ് പ്രതിഷേധിച്ചത്.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, 14, 15 വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന റോഡാണിത്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴിയാണിത്. ഈ പാതയുടെ ഒരു ഭാഗത്ത് പാറപ്പുറം കാരയില്‍ നട ചെറുവണ്ണൂര്‍ റോഡ് കടന്നുപോകുന്നുണ്ട്. മധ്യത്തിലൂടെ ആവള മാനവ കക്കറമുക്ക് റോഡും കടന്നുപോകുന്നുണ്ട്. മറ്റൊരുവശത്ത് പെരിഞ്ചേരികടവ് കക്കറമുക്ക് ചെറുവണ്ണൂര്‍ റോഡുമുണ്ട്.
പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് യാഥാര്‍ത്ഥ്യമാക്കണണെന്നാണ് രജീഷ് ആഴശ്യപ്പെടുന്നത്. ഓട്ടുവയല്‍ മുതല്‍ അറക്കല്‍ കടവ് പാലംവരെ ഏകദേശം നാല് കിലോമീറ്ററോളം ദൂരം റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് രജീഷ് പറഞ്ഞു. ജനപ്രതിനിധികളുടെ അവഗണന തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കെ.കെ.രജീഷ് പറഞ്ഞു.