ഫുട്‌ബോള്‍ ആവേശത്തില്‍ കൊയിലാണ്ടി; ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നാലാമത് ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. നാലാമത് ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് ഇന്നലെ വൈകീട്ട് തുടക്കം കുറിച്ചത്. ചെറിയമങ്ങാട് ക്ഷേത്ര മൈതാനിയില്‍ വെച്ച് മെയ് 7 വരെയാണ് മത്സരം.
16 ടീമുകളാണ് മത്സരത്തിനായി ഇറങ്ങുന്നത്. വിന്നേഴ്‌സിന് 40,000 രൂപയും ട്രോഫിയും റേേണ്ണഴ്‌സിന് 20,000 രൂപയും ട്രോഫിയും ആണ് സമ്മാനം. ഇന്നലെ വൈകീട്ട് ടൂര്‍ണമെന്റ് ഉദ്ഘാടനം ഗോകുലം എഫ്.സി താരം യാഷിന്‍ മാലിക് നിര്‍വ്വഹിച്ചു.
രമേശ് ബാബു ചെറിയമങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് സജീവന്‍ പി.പി അധ്യക്ഷത വഹിച്ചു.
ചെറിയമങ്ങാട് ക്ഷേത്ര സമാജം ഉപദേശക ബോര്‍ഡ് പ്രസിഡണ്ട് ശ്രീധരന്‍ വി.പി, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പ്രഭാകരന്‍ വി.പി, വാര്‍ഡ് കൗണ്‍സിലര്‍ വൈശാഖ് കെ.കെ, ദുര്‍ഗ കല്യാണ മണ്ഡപം ചെയര്‍മാന്‍ സതീഷന്‍ കെ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
23 ന് എഫ്.സി വലിയമങ്ങാട്, യുവ ബേപ്പൂര്‍ ടീമുകള്‍ ഏറ്റുമുട്ടും. 24 ന് ശിവജി ബോയ്‌സ് കാപ്പാട്, ജ്ഞാനോദയം ചെറിയമങ്ങാട് എന്നിവര്‍ ഏറ്റുമുട്ടും. 25 ന് ടി.പി ബ്രദേഴ്‌സ് പുതിയങ്ങാട്, ജിംഖാന കാലിക്കറ്റ് എന്നിവര്‍ കളത്തിലിറങ്ങും. 26 ന് എഫ്.സി മാറാട്, എല്‍ ക്ലാസിക്കോ കുരിയാടിയും തമ്മിലാണ് മത്സരം. 27 ന് യുവ ശക്തി മാഹി, പുലിക്കണ്ടം താനൂര്‍ ടീമുകള്‍ മത്സരിക്കും.
28 ന് മെജസ്റ്റിക് വെള്ളയില്‍ ലും അരയന്‍സ് കൊല്ലവും ഏറ്റുമുട്ടും. 29 ന് സീമെന്‍സ് താനൂര്‍, ജുവന്റ്‌സ് ചെറിയമങ്ങാട് എന്നീ ടീമുകള്‍ തമ്മിലാണ് മത്സരം. മെയ് 7 ന് ഫൈനല്‍ മത്സരം നടക്കും.