‘പരോപകാരി എന്ന വിശേഷണം എല്ലാ അര്‍ത്ഥത്തിലും അന്വര്‍ഥമാക്കിയ ആള്‍’; ചേനോത്ത് ദാമോദരന്‍ നായരെ അനുസ്മരിച്ച് മന്ദമംഗലത്തുകാര്‍
കൊയിലാണ്ടി: മൂടാടി മേഖലകളില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായി ദീര്‍ഘകാലം സേവനം ചെയ്ത ദാമുവേട്ടന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ചേനോത്ത് ദാമോദരന്‍ നായര്‍ അനുശോചനം സംഘടിപ്പിച്ച് മന്ദമംഗലം സ്വയം സഹായ സംഘം. ദാമു എട്ടന്റെ സേവനം ലഭിക്കാത്ത സ്ഥാപനങ്ങളോ ആളുകളോ അപൂര്‍വ്വമാണെന്ന് ചടങ്ങില്‍ നാട്ടുകാര്‍ അനുസ്മരിച്ചു.
പരോപകാരി എന്ന വിശേഷണം എല്ലാ അര്‍ത്ഥത്തിലും അന്വര്‍ഥമാക്കിയ മനുഷ്യനാണ് അദ്ദേഹം. നാട്ടിലും വീട്ടിലും വെളിച്ചമെത്താന്‍ ഏത് സമയത്തും ഓടിയെത്തുന്ന മനുഷ്യസ്‌നേഹിയുടെ വേര്‍പാട് നികത്താനാവാത്ത വിടവാണെന്നും നാട്ടുകാര്‍ അനുശോചിച്ചു.
പ്രസിഡണ്ട് സജിത്ത് പി.കെ ആധ്യക്ഷം വഹിച്ചു. അനില്‍ മന്ദമംഗലം, പ്രകാശന്‍ മേലത്ത്, ഗിരീഷ് കുമാര്‍ കെ.കെ, ബിമല്‍ മരക്കിനകത്ത്, സതീശന്‍ ടി.എ, രാജീവന്‍.പി, പത്മനാഭന്‍.കെ.എം, പ്രദീപന്‍.എം, രാജേഷ് കോരങ്കണ്ടി, രാജന്‍ പ്രണവം എന്നിവര്‍ സംസാരിച്ചു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊല്ലത്തുവെച്ച് ഓട്ടോയിടിച്ച് പരിക്കേറ്റ ദാമോദരന്‍ നായര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ജനുവരി 29നാണ് മരണപ്പെട്ടത്.