ചെങ്ങോട്ടുകാവ് കായലംകണ്ടി താജുദ്ദീന്‍ അബുദാബിയില്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: കായലംകണ്ടി താജുദ്ദീന്‍ അബുദാബിയില്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം ഇന്ന് രാത്രിയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തും. നാളെ രാവിലെ 8.30ന് ചെങ്ങോട്ടുകാവ് മുഹ് യുദ്ധീന്‍ ജുമാ മസ്ജിദില്‍ നടക്കും.

ഭാര്യ: സുല്‍ഫത്ത്.