ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.പ്രശാന്ത്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. സി.പി.എം അംഗവും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് വിജയിച്ച ചേലിയ ടൗണ്‍ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28 നാണ് മജീദ് മരിച്ചത്. മെയ് 30 നാണ് ഉപതിരഞ്ഞെടുപ്പ്.
Related News: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി. മജീദ് അന്തരിച്ചു
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അഡ്വ. പ്രശാന്ത് പിന്നീട് ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിച്ചു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വച്ചാണ് അദ്ദേഹം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എത്തുന്നത്.
മെയ് 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. മെയ് 11 വരെ പത്രിക സമര്‍പ്പിക്കാം. 12 ന് സൂക്ഷ്മ പരിശോധന. 15 വരെ പത്രിക പിന്‍വലിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മജീദ് വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ട് ലഭിച്ചപ്പോള്‍ 498 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടാണ് ലഭിച്ചത്.
അഡ്വ. പി.പ്രശാന്തിലൂടെ ഇത്തവണ എല്‍.ഡി.എഫ് ചേലിയ ടൗണ്‍ വാര്‍ഡ് തിരിച്ചുപിടിക്കുമെന്ന് എല്‍.ഡി.എഫ് വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനും എന്‍.സി.പി ജില്ലാ സെക്രട്ടറിയുമായ കെ.ടി.എം കോയ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എന്നിവയെല്ലാം ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഒപ്പം എം.എല്‍.എയും സംസ്ഥാനസര്‍ക്കാറും ഇടതുപക്ഷമാണ്. അതിനാല്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നതാണ് വാര്‍ഡിന് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന് പുറമെ ബി.ജെ.പിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.