കെ.ആര്‍ മീരയുടെ ‘ഖബര്‍’ പുസ്തക ചര്‍ച്ച സംഘടിപ്പിച്ച് ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിംഗ് റൂം
ചെങ്ങോട്ടുകാവ്: കെ.ആര്‍ മീരയുടെ ഖബര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ച് ചെങ്ങോട്ടുകാവിലെ സൈമ ലൈബ്രറി ആന്റ് റീഡിംഗ് റൂം. എ.സുരേഷ് സ്വാഗതം പറഞ്ഞു. ആര്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ഡോ മോഹനന്‍ നടുവത്തൂര്‍ പുസ്തകാവതരണം നടത്തി.
ശശി കമ്മട്ടേരി, കെ.രാജേന്ദ്രന്‍ മാസ്റ്റര്‍, ഇ.നാരായണന്‍, സുരഭി ടീച്ചര്‍, ഷെര്‍ലി ടീച്ചര്‍ തുടങ്ങിയര്‍ സംസാരിച്ചു. രാഖേഷ് പുല്ലാട്ട് നന്ദി പറഞ്ഞു.