ആശാവര്‍ക്കര്‍മ്മാരുടെ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം; ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയുമായി കോണ്‍ഗ്രസ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി ചെങ്ങോട്ട്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. സെക്രട്ടറിയേറ്റിനു മുന്നില്‍ ഒന്നര മാസം പിന്നിട്ട ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിനും അങ്കണവാടി ജീവനക്കാര്‍ നടത്തുന്ന നിരാഹാര സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ.
ധര്‍ണ്ണ ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രമോദ് വി.പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, കെ. രമേശന്‍, മജു കെ.എം
ബിന്ദു മുതിരകണ്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ദേവി എ.എം, ഗംഗാധരന്‍ ഉമ്മന്‍ ചേരി, ഗോപിനാഥ് സി, ശ്രീനിവാസന്‍ ഇ.എം, വത്സരാജ്, പവിത്രന്‍ പി നടാഷ തുടങ്ങിയവര്‍ സംസാരിച്ചു.
Summary; Chengottukavu Mandal Congress Committee held a protest march and dharna at the Chengottukavu Grama Panchayat office.