ചെങ്ങോട്ടു കാവിൽ ട്രെയിൻ തട്ടി മരിച്ചത് മത്സ്യതൊഴിലാളിയായ സുനിൽകുമാർ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടു കാവിൽ ട്രെയിൻ തട്ടി മരിച്ചത് മത്സ്യതൊഴിലാളിയായ സുനിൽകുമാർ. നാല്പത്തിയാറു വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് മരണം സംഭവിച്ചത്. ഏഴുകുടിക്കൽ തെക്കെ പുരയിൽ ശ്രീധരന്റെയും രമയുടെയും മകനാണ്. സഞ്ചയനം തിങ്കളാഴ്ച നടക്കും. മഞ്ജുളയാണ് ഭാര്യ. അനിൽകുമാർ, സുമേഷ്, സുഷിത, സനിൽകുമാർ എന്നിവരാണ് സഹോദരങ്ങൾ.

ചെങ്ങോട്ട് കാവ്‌ റെയിൽവേ ഫ്ലൈ ഓവറിന് അടുത്തുള്ള റെയിൽവേ ട്രാക്കിൽ വച്ചാണ് സംഭവം നടന്നത്. യാത്ര മദ്ധ്യേ തന്നെ യുവാവ് മരണപെട്ടതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അപകടത്തിൽ യുവാവിന്റെ തലയുടെ ഒരു ഭാഗം തകർന്നു പോയതായും പോലീസ് കൂട്ടിച്ചേർത്തു.