പുതിയ തുടക്കം; ജിഎച്ച്എസ്എസ് നടുവണ്ണൂരില്‍ ചെണ്ട പരിശീലനം ആരംഭിച്ചു


Advertisement

നടുവണ്ണൂര്‍: ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ സ്‌കൂളില്‍ ചെണ്ട പരിശീലനം ആരംഭിച്ചു. ചെണ്ട പരിശീലനം മഴവില്‍ മ്യൂസിക് അക്കാദമിയുടെ ഷിബിഷ് എസ്.എം.സി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിവരുന്ന സംഗീത ക്ലാസ്സിന്റെ രണ്ടാം ഘട്ടമായാണ് സുധിന്‍ നടുവണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെണ്ട പരിശീലനം.

Advertisement

സ്റ്റാഫ് സെക്രട്ടറി സന്ധ്യ ടീച്ചര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ മൂസക്കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഷീന, മുസ്തഫ പാലോളി, ഉണ്ണികൃഷ്ണന്‍, മുസ്തഫ പി, ഷാജി കാവില്‍, സുമ നൗഷാദ് വി.കെ, അഭിത അനീഷ് ടി.പി സുരേഷ്ബാബു എ.കെ എന്നീ അധ്യാപകര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി പ്രകടനം നടത്തി.

Advertisement
Advertisement