തിരുവങ്ങൂര്‍ ഹൈസ്‌ക്കൂള്‍ മുന്‍ അധ്യാപകന്‍ ചേമഞ്ചേരി വെള്ളാന്തോട്ട് നാരായണന്‍ അന്തരിച്ചു
ചേമഞ്ചേരി: തെിരുവങ്ങൂര്‍ ഹൈസ്‌ക്കൂള്‍ മുന്‍ അധ്യാപകന്‍ ചേമഞ്ചേരി വെള്ളാന്തോട്ട് നാരായണന്‍ അന്തരിച്ചു
. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിലും ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലും ഒരുപോലെ തത്പരനായിരുന്നു. ഹിമാലയത്തിലേക്കും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കും പലതവണ യാത്ര ചെയ്ത അദ്ദേഹം നല്ല ഒരു വായനക്കാരനുമായിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി സംഘടനയായ സ്‌പെക്ക്, ചാരിറ്റി സ്ഥാപനങ്ങളായ മാനസ്, അഭയം ചേമഞ്ചേരി എന്നിവയുടെ തുടക്കകാല പ്രവര്‍ത്തകനായിരുന്നു.
അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍.
അമ്മ: പരേതയായ പൊയിലില്‍ മാധവി.
സഹോദരങ്ങള്‍: ശങ്കരന്‍നായര്‍, രാജന്‍ മാസ്റ്റര്‍ (റിട്ട. അദ്ധ്യാപകന്‍, കൊളക്കാട് യുപി സ്‌കൂള്‍), ഇന്ദിര (മുംബൈ),