അക്ഷരങ്ങളും കാലിഗ്രാഫിയുമൊക്കെയായി കുട്ടികളില്‍ കൗതുകമുണര്‍ത്തി അറബിക് എക്‌സിബിഷന്‍: അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്‌കൂള്‍


Advertisement

ചേമഞ്ചേരി: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്‌കൂളില്‍ അറബിക് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പരിപാടി ശ്രീശു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അറബിക് ക്ലബിന്റെ നേതൃത്വത്തിലാണ് എക്‌സിബിഷന്‍ തയ്യാറാക്കിയത്.

Advertisement

കുട്ടികള്‍ തയ്യാറാക്കിയ വിവിധ ആര്‍ട്ട് വര്‍ക്കുകളും അക്ഷരങ്ങളും കാലിഗ്രാഫിയും ഏറെ ആകര്‍ഷണം നിറഞ്ഞതായിരുന്നു. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അറബി ഭാഷാധ്യാപകന്‍ അബ്ദുല്‍ റഹീം ഫൈസി കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. ഷരീഫ്.വി , ആസിഫ് കലാം, ലാലു പ്രസാദ്, സുഹറ, നസീറ, വിനീത, ഷീജ, ഷംന, സുഹറ, മിദ്‌ലാജ്, റലീഷ ബാനു, അനൂദ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികളും, ഘോഷ യാത്രയും നടന്നു.

Advertisement
Advertisement