രണ്ട് മാസം നീളുന്ന പരിപാടികള്‍; 140ാം വാര്‍ഷികാഘോഷവും കെട്ടിട ഉദ്ഘാടനവും ആഘോഷമാക്കാനൊരുങ്ങി തുവ്വക്കോട് എല്‍.പി സ്‌കൂള്‍, 101 അംഗ സംഘാടക സമിതി രൂപീകരിച്ചു


ചേമഞ്ചേരി: 140 ആം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ചേമഞ്ചേരി തുവ്വക്കോട് എല്‍.പി സ്‌കൂള്‍. ഡിസംബര്‍ 1 മുതല്‍ 2025 ജനുവരി 31 വരെയാണ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വാര്‍ഷികാഘോഷത്തോടൊപ്പം കെട്ടിട ഉദ്ഘാടനവും നടക്കും.


അജയന്‍ ചെറൂര് ചെയര്‍മാനും സ്‌കൂള്‍ പ്രധാനാധ്യാപിക സഹീന കണ്‍വീനറുമായ 101 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ദ്ഘാടകനെയും മറ്റ് പരിപാടികളുടെയും ലിസ്റ്റ് തയ്യാറാക്കും. ഉദ്ഘാടന സമ്മേളനം, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിനോദ കൗതുക മത്സരങ്ങള്‍, ഉദ്ഘാടന സമ്മേളനം, തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പ്, ചിത്രകലാക്യാമ്പ്, നഴ്‌സറി കലോത്സവം, സാംസ്‌കാരിക സംഗമം, പൂര്‍വ്വ വിദ്യാത്ഥികളുടെ സര്‍ഗരാവ് തുടങ്ങി നിരവധി പരിപാടികള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.