ഇവര്‍ നാട്ടില്‍ ‘പൊന്ന് വിളയിക്കുന്നവര്‍’, മികച്ച കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
കൊയിലാണ്ടി: കര്‍ഷകദിനത്തില്‍ സ്വന്തം വിശപ്പടക്കി മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കര്‍ഷകദിനാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍, കേര കര്‍ഷകന്‍, നെല്‍കര്‍ഷകന്‍ തുടങ്ങി വിവിധ മേഘലയിലുള്ളവരെയാണ് ആദരിച്ചത്.
ചേമഞ്ചേരിയിലെ മുതിര്‍ന്ന കര്‍ഷകനായ അബൂബക്കര്‍ ഹാജി, അഫ്‌സല്‍ വടക്കേ ഏരൂര്‍, നെല്‍കര്‍ഷകന്‍ അശോകന്‍ കോട്ട്, കേര കര്‍ഷകന്‍ ഗോപാലന്‍ നായര്‍ കുന്നുമ്മല്‍, സമ്മിശ്ര കര്‍ഷകന്‍ മനാഫ് വി.കെ, ക്ഷീര കര്‍ഷക ശ്യാമള കളരിപ്പറമ്പില്‍, വനിതാ കര്‍ഷക നാലകത്ത് തങ്കമണി, പച്ചക്കറി കര്‍ഷകന്‍ മാധവന്‍ നായര്‍ മനത്തംകണ്ടി, മത്സ്യ കര്‍ഷകന്‍ എ.സി.ആലിക്കോയ ആലുങ്കടവത്ത്, എസ്.സി കര്‍ഷകന്‍ ഗോപാലന്‍ മനയത്ത് താഴെ, തിരുവാങ്ങൂര്‍ എച്ച് എസ് എസ്സിലെ കുട്ടി കര്‍ഷകന്‍ ദേവപ്രയാഗ്.എം എന്നിവരാണ് നാടിന്റെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നാഫ്.കെ എന്നിവര്‍ മികച്ച കര്‍ഷകരെ ആദരിച്ചു.
ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് വിവിധ മത്സരങ്ങളിലെ വിജയികള്‍ക് ഉപഹാരം നല്‍കി. ജനപ്രതിനിധികളായ ഷീല.എം, അബ്ദുല്‍ ഹാരിസ്, അതുല്യ ബൈജു, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ആര്‍.പി.വത്സല, സത്യനാഥന്‍ മാടഞ്ചേരി, പി.സി.സതീഷ് ചന്ദ്രന്‍, അജീഷ്.പി, മേലോത്ത് ഭാസ്‌കരന്‍ നായര്‍, ഉണ്ണി തിയ്യക്കണ്ടി, ആലിക്കോയ.ടി.കെ, അവിനേരി ശങ്കരന്‍ നായര്‍, സജീവ് പൂക്കാട് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വിദ്യ ബാബു സ്വാഗതവും സംഘാടക സമിതി അംഗം പ്രദീപന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
summary: Chemanchery Grama Panchayath honors farmers