മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക ലക്ഷ്യം; വിദ്യാര്‍ഥികള്‍ക്കായി ഹരിതസഭ സംഘടിപ്പിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്


ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തില്‍ മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട കര്‍മ്മ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഹരിതസഭ സംഘടിപ്പിച്ചത്.

കുട്ടികളുടെ പാനല്‍ പ്രതിനിധികള്‍ സഭ നിയന്ത്രിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല.എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അനില്‍കുമാര്‍, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, എച്ച്.ഐ.വന്ദന, പ്രധാന അധ്യാപകനായ സതീഷ് കുമാര്‍, ബി.ആര്‍.സി പ്രതിനിധി വികാസ്, ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ആഷിത തുടങ്ങിയവര്‍ സംസാരിച്ചു