കുടുംബശ്രീ അരങ്ങ് 2024 അയല്‍ക്കൂട്ട ഓക്‌സലറി അംഗങ്ങളുടെ സര്‍ഗോത്സവത്തില്‍ കിരീടം നേടി ചേമഞ്ചേരി സി.ഡി.എസ്
പയ്യോളി: കുടുംബശ്രീ ‘അരങ്ങ് 2024’ അയല്‍ക്കൂട്ട ഓക്‌സലറി അംഗങ്ങളുടെ സര്‍ഗോത്സവത്തില്‍ ചേമഞ്ചേരി സി.ഡി.എസിന് ഓവറോള്‍ കിരീടം. 130 പോയിന്റുകളാണ് ചേമഞ്ചേരി സി.ഡി.എസ് നേടിയത്.
115 പോയിന്റ് നേടി രണ്ടാം സ്ഥാനം പയ്യോളി സി.ഡിഎസും മൂന്നാം സ്ഥാനംതുറയൂര്‍ സി.ഡി.എസും (46പോയിന്റ് )കരസ്ഥമാക്കി. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ 27,28,29 തീയ്യതികളിലാണ് കലോത്സവം നടന്നത്. ആദ്യ ഘട്ടത്തില്‍ മെയ് 27 ന് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ വച്ച് ചിത്ര രചന (പെന്‍സില്‍) ജലഛായം, കഥാ-കവിതാ രചന, കാര്‍ട്ടൂണ്‍ എന്നീ 12 ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറിയത്.
മെയ് 28,29 തീയതികളില്‍ സ്റ്റേജ് ഇനങ്ങളായ സംഘഗാനം, നാടന്‍പാട്ട്, മൈം, കഥാപ്രസംഗം, പ്രസംഗം മത്സരം, നാടകം, സംഘനൃത്തം, നാടോടി നൃത്തം, കവിത പാരായണം തുടങ്ങി 34 ഇനങ്ങളിലായി 328 ഓക്‌സലറി, കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.