13 സബ്‌സിഡി സാധനങ്ങളും 25 നോണ്‍ സബ്‌സിഡി സാധനങ്ങളും; പൊതുവിണിയേക്കാള്‍ വില കുറവുമായി ചേമഞ്ചേരി സര്‍വ്വീസ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണം വിപണനമേള


Advertisement

ചേമഞ്ചേരി: ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണമേളയുടെ ഉദ്ഘാടനം എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ.മുഹമ്മദ് നിര്‍വഹിച്ചു.

Advertisement

ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ധനഞ്ജയ് നന്ദി പറഞ്ഞു. 13 ഇനം സബ്‌സിഡി സാധനങ്ങളും പൊതു വിപണിയേക്കാള്‍ വിലകുറച്ച് 25 നോണ്‍ സബ്‌സിഡി സാധനങ്ങളും ആണ് മേളയില്‍ കൂടി വിതരണം ചെയ്യുന്നത്.

Advertisement
Advertisement