ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക, ദേശീയ സ്വാതന്ത്യ സമര സ്മാരകമായി പ്രഖ്യാപിക്കുക; ആവശ്യങ്ങള്‍ ഉന്നയിച്ച് വന്‍ ജന പങ്കാളിത്തത്തോടെ ബഹുജന കൂട്ടായ്മ
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബഹുജന കൂട്ടായ്മയില്‍ വന്‍ ജനപങ്കാളിത്തം. സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ബഹുജന കൂട്ടായ്മയില്‍ ഉന്നയിച്ചു.
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. കാനത്തില്‍ ജമീല എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം രാജ്യത്താകമനം കരുത്താര്‍ജ്ജിച്ച കാലത്ത് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സമര ഭടന്‍മാര്‍ കത്തിച്ചാമ്പലാക്കിയിരുന്നു. ദേശീയ പോരാട്ടത്തിന്റെ സ്മാരകമെന്ന നിലയില്‍ ഈ സ്റ്റേഷനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച് വികസിപ്പിക്കണമെന്നാണ് ആവശ്യം.
ബഹുജന കൂട്ടായ്മയില്‍ നൂറ് കണക്കിന് പ്രദേശവാസികളാണ് പങ്കെടുത്തത്. ചേമഞ്ചേരി സ്റ്റേഷന്‍ ചരിത്ര സ്മാരകമായി മാറ്റാനുളള പ്രവര്‍ത്തനത്തില്‍ അണിനിരക്കുമെന്ന പ്രതിജ്ഞയെടുത്താണ് കൂട്ടായ്മ പിരിഞ്ഞത്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി.മൊയ്തീന്‍ കോയ, ഷീബ ശ്രീധരന്‍, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നാഫ് കാച്ചിയില്‍, കെ.ശങ്കരന്‍, വിജയന്‍ കണ്ണഞ്ചേരി, ബേബി സുന്ദര്‍രാജ്, രാജേഷ് കുന്നുമ്മല്‍, ശാലിനി ബാലകൃഷ്ണന്‍, അവിണേരി ശങ്കരന്‍, സി.വി.ബാലകൃഷ്ണന്‍, കൂമുളളി കരുണാകരന്‍, അനില്‍ കുമാര്‍ നമ്പ്യാലത്ത്, കെ.പി.ഉണ്ണിഗോപാലന്‍, സത്യനാഥന്‍ മാടഞ്ചേരി, യു.കെ.രാഘവന്‍, സതീശന്‍, മനോജ് കൃഷ്ണപുരി, വി.വി.മോഹനന്‍, സി.പി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
summary: Chemancherry railway station collective as a National Freedom Struggle Memorial