പഠനോത്സവുമായി ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌കൂള്‍



ചേമഞ്ചേരി: പഠനോത്സവം സംഘടിപ്പിച്ച് ചേമഞ്ചേരി ഈസ്റ്റ് യുപി സ്‌കൂള്‍. പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ എക്‌സിക്യൂട്ടീവ് അംഗം ശ്രീ ഷാജി കെ എം അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബീന എം,എം പിടിഎ എക്‌സിക്യൂട്ടീവ് അംഗം നിഖിത പി, എസ്.ആര്‍.ജി കണ്‍വീനര്‍ എം.കെ രൂപേഷ്, സ്റ്റാഫ് സെക്രട്ടറി സന്ധ്യാ സി.എച്ച് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പഠന മികവുകള്‍ അവതരിപ്പിച്ചു.