ചേളന്നൂരില്‍ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി നല്‍കാതെ അഭ്യാസവുമായി കാര്‍; വീഡിയോ കാണാം
ബാലുശ്ശേരി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗ തടസ്സം സൃഷ്ടിച്ച കാറിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചിരുന്നത്.
സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും കാര്‍ റോഡിന്റെ നടുവില്‍ നിന്ന് മാറ്റിയിരുന്നില്ല. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കാര്‍ തുടര്‍ച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിനുള്ളില്‍ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായിരുന്നു.
വീഡിയോ കാണാം,