ചെങ്ങോട്ടുകാവ് ചേലിയ ടൗണില്‍ വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചേലിയ ടൗണില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ തുടരും.
ചേലിയ സ്‌കൂളില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവരുടെ വലിയ തിരക്കാണ് ബൂത്ത് നമ്പര്‍ ഒന്നില്‍ അനുഭവപ്പെട്ടത്.
1650 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അബ്ദുള്‍ ഷുക്കൂറും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രിയ ഒരുവമ്മലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പ്രശാന്തുമാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മജീദ് വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ട് ലഭിച്ചപ്പോള്‍ 498 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടാണ് ലഭിച്ചത്.
ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 28 നാണ് മജീദ് മരിച്ചത്. മെയ് 31 നാണ് വോട്ടെണ്ണല്‍.