കവിയോടൊപ്പം കവിത വായിച്ചും ചൊല്ലിയും പറഞ്ഞും ഒരു സായാഹ്നം: വി.ടി.ജയദേവന്റെ കവിതകളെ ആസ്പദമായി ചര്‍ച്ച സംഘടിപ്പിച്ച് ചേലിയ യുവജന വായനശാല


Advertisement

കൊയിലാണ്ടി: ചേലിയ യുവജന വായനശാലാ ആന്റ് ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കവി വി.ടി.ജയദേവന്റെ കവിതകളെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. സമകാലിക കവികളില്‍ വ്യത്യസ്തമായി ഒരു പുതിയ ലോക സാമൂഹിക ക്രമത്തെ വിഭാവനം ചെയ്യുകയും, പരിസ്ഥിതിയുമായി ഒത്തുപോകുന്നതും തീര്‍ത്തും അഹിംസാത്മകവും സ്‌നേഹത്തില്‍ അധിഷ്ഠിതവുമായ ഒരു പുതിയ നാഗരികത സ്വപ്നം കാണുന്ന കവിയാണ് വി.ടി.ജയദേവനെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.

Advertisement

ഡോ.മോഹനന്‍ നടുവത്തൂര്‍ സംവാദത്തിന് തുടക്കം കുറിച്ചു. വിജയരാഘവന്‍ ചേലിയ മോഡറേറ്റ് ചെയ്തു. ശിവദാസ് പൊയില്‍ക്കാവ് ജയദേവന്റ കവിതകള്‍ ആലപിച്ചു. കെ.ടി.എം കോയ, അഡ്വ. പി.പ്രശാന്ത്, കെ.ദാമോദരന്‍, കെ.കെ.ശങ്കരന്‍, ശിവന്‍ കക്കാട്ട്, അബ്ദുള്‍ ഷുക്കൂര്‍, വി.ടി.ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേരിട്ടു പങ്കെടുക്കാന്‍ കഴിയാതെ വന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ എസ്.ശാന്തി തയ്യാറാക്കിയ കവിതാ നിരീക്ഷണങ്ങള്‍ വായിക്കുകയുമുണ്ടായി.

Advertisement
Advertisement

Summary: Chelia Youth Library organizes a discussion based on the poems of V.T. Jayadevan