തൊഴില്‍ അന്വേഷിച്ച് നടക്കുന്നവരാണോ?; 1500 ഓളം തൊഴിലവസരങ്ങളുമായി ചേളന്നൂര്‍ ജോബ് ഫെസ്റ്റ് ഇന്ന്, വിശദാംശങ്ങള്‍ അറിയാം


ബാലുശ്ശേരി: ; ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ചേളന്നൂര്‍ ജോബ് ഫെസ്റ്റ് ഇന്ന്.

1500 ഓളം തൊഴിലവസരങ്ങളിലേക്ക് 50 ല്‍പരം പ്രമുഖ കമ്പനികള്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. ഇന്ന് രാവിലെ 9.30 മുതല്‍ ബാലുശ്ശേരി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനില്‍കുമാര്‍ ജോബ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും.