ചീക്കിലോട് തലോടി മനോജ് അന്തരിച്ചു


ചീക്കിലോട്: തലോടി മനോജ് അന്തരിച്ചു . നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. നന്മണ്ട മണ്ഡലം മുന്‍ കോണ്‍ഗ്രസ് സെക്രട്ടറി ആയിരുന്നു. കെ.കെ.എന്‍.ടി.സി. ജില്ലാ ജോയിന്റ് സെക്രട്ടറി, സി.ഡബ്ല്യൂ.എ. മേഖല സെക്രട്ടറി, ചിക്കിലോട് അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അച്ഛന്‍: പരേതനായ തലോടി അപ്പുക്കിടാവ്. െ

അമ്മ: അംബുജാക്ഷി.

ഭാര്യ: ബിന്ദു.

മകന്‍: ദേവദത്ത്.

സഹോദരങ്ങള്‍: ഹരീഷ്, രാജേഷ്, ദീപ (പറമ്പിന്റെ മുകളില്‍).