കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര ആർലേകർ പുതിയ ഗവർണർ


തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ. ബിഹാർ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് . ഹിമാചലിലും ഗവര്‍ണറായിരുന്നു രാജേന്ദ്ര അർലേക്കർ. ഗോവയില്‍ മന്ത്രിയും സ്പീക്കറും ആയിരുന്നു.

കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്.

മിസോറാം ഗവർണർ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവർണറായി നിയമിച്ചു. ജനറൽ വിജയ് കുമാർ സിങ്ങ് മിസോറാം ഗവർണറാവും. അജയ് കുമാർ ഭല്ലയാണ് മണിപ്പൂരിൻ്റെ പുതിയ ഗവർണർ. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച് വിവരം പുറപ്പെടുവിച്ചത്.