അടുത്തവര്‍ഷം മുതല്‍ എസ്.എല്‍.എല്‍.സി പരീക്ഷ പുതിയ രീതിയില്‍, പ്രഖ്യാപിച്ച് മന്ത്രി; മാറ്റങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.
71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2581 ആയിരുന്നു.