”പ്രകൃതിയെ കരുതാതെയുള്ള വികസനം തുടര്‍ന്നാല്‍ ചൂരല്‍ മലയും മുണ്ടകൈ ആവര്‍ത്തിക്കും”; മേപ്പയ്യൂര്‍ പുറക്കാമലയിലെ രാപ്പകല്‍ സമരത്തില്‍ ചാണ്ടി ഉമ്മന്‍


Advertisement

മേപ്പയൂര്‍: പ്രകൃതിയെ കരുതാതെയുള്ള വികസനം തുടര്‍ന്നാല്‍ ചൂരല്‍മലയും മുണ്ടകൈയും ആവര്‍ത്തിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. കീഴ്പയ്യൂരിലെ പുറക്കാമല സംരക്ഷിക്കണമെന്ന ആവശ്യവുമായി മേപ്പയ്യൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫിലും മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ.അനീഷുമാണ് രാപ്പകല്‍ സമരം നടത്തുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.യു.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്, ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ഷിജിത്ത്, ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഇ.അശോകന്‍, കെ.കെ.വിനോദന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.മധുകൃഷ്ണന്‍, മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍, കെ.പി.വേണുഗോപാല്‍, എ.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement