വിഷുക്കാലത്ത് അല്പം തണുക്കും; കേരളത്തില്‍ ഏപ്രില്‍ 14വരെ മഴ സാധ്യത, ഇടിമിന്നല്‍ ജാഗ്രതയും


Advertisement

തിരുവനന്തപുരം: ചൂട് ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. പകല്‍, രാത്രി വ്യത്യാസമില്ലാതെ വെന്തുരുകുകയാണ്. എന്നാല്‍ അല്പം ആശ്വാസം ലഭിക്കുന്ന വാര്‍ത്തയാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. കേരളത്തില്‍ വേനല്‍ മഴ ശക്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement

ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Advertisement

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

Advertisement

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.