സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് മാറ്റം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം നിലവിലെ ന്യുന മര്‍ദ്ദം ലക്ഷദ്വീപ് മാലിദ്വീപിന് മുകളിലായി സ്ഥിതിചെയ്യുകയാണ്. നാളെയോടെ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതോടെ ഇന്ന് രാത്രിയോടെ മഴ ദുര്‍ബലമാകാനും സാധ്യതയുണ്ട്.
എന്നാല്‍ ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നുണ്ട്.
തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടുന്ന ചക്രവാതചുഴി തുടര്‍ന്നുള്ള രണ്ട് ദിവസത്തില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.