റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി അഞ്ച് കോടി, ലൈഫ് ഭവന പദ്ധതിയ്ക്കായി രണ്ട് കോടി; ജനകീയ ബഡ്ജറ്റുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
ചക്കിട്ടപ്പാറ: 2024-25 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്. 4,41,95,991 രൂപയുടെ വരവും, 44,27,66,117 രൂപയുടെ ചെലവും, 14,29,874 രൂപയുടെ നീക്കിയിരിപ്പും ഉളള ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചത്.
ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍:
റോഡുകളുടെ നവീകരണവും നിര്‍മ്മാണവും 5 കോടി, ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണം 2കോടി, ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 2കോടി, മുതുകാട് നരേന്ദ്രദേവ് കോളനി കരിയര്‍ ഗൈഡന്‍സ് സെന്റര്‍ നിര്‍മ്മാണം 75 ലക്ഷം, കാര്‍ഷിക മേഖലയ്ക്ക് 50 ലക്ഷം, നരിനട സബ്ബ് സെന്റര്‍ നവീകരണം 50 ലക്ഷം, മുതുകാട് പറമ്പല്‍ അംഗനവാടി നിര്‍മ്മാണം 50 ലക്ഷം, മാലിന്യ സംസ്‌കരണം 50 ലക്ഷം.
മുതുകാട് ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം 50 ലക്ഷം, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ടോയ്‌ലെറ്റ് നിര്‍മ്മാണം 35 ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണം 25 ലക്ഷം, വനിതകളുടെ സ്വയം തൊഴില്‍ യൂണിറ്റ് 25 ലക്ഷം, വന്യ ജീവി ആക്രമണം തടയല്‍ 25 ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ്, കാലിത്തീറ്റ 25 ലക്ഷം, ഭിന്നശേഷി ഉന്നമനം 25 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ 25 ലക്ഷം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ 25 ലക്ഷം, മുതുകാട് താന്നിയോട് ബസ്സ് സ്റ്റോപ്പ് 25 ലക്ഷം, അംഗനവാടി നവീകരണം 25 ലക്ഷം, 10 കളിക്കളങ്ങള്‍ക്ക് ഭൂമി വാങ്ങല്‍ 20 ലക്ഷം,
കുടുംബശ്രീ ഓഫീസ് നവീകരണം 15 ലക്ഷം, ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ അയല്‍പക്ക പഠന സ്‌കൂളുകള്‍ 15 ലക്ഷം, പെരുവണ്ണാമൂഴി പി.എച്ച്.സി വയോജന പാര്‍ക്ക് 15 ലക്ഷം, പകല്‍ വീടുകളുടെ നവീകരണം 10 ലക്ഷം, ഗവ. സ്‌കൂളുകളിലെ കുട്ടികളുടെ പാര്‍ക്ക് 10 ലക്ഷം, അംഗനവാടി കുട്ടികള്‍ക്ക് പാര്‍ക്ക് 10 ലക്ഷം, ചെമ്പനോട വായനശാല നവീകരണം 5 ലക്ഷം, പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ബാ്ന്റ് സെറ്റ് 5 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ വകയിരുത്തിയത്.
2024 വര്‍ഷം ചക്കിട്ടപാറയെ മില്ലറ്റ് ഗ്രാമമായി പ്രഖ്യാപിക്കും, നാലാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം, എട്ടാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആയോധന കല പരിശീലിപ്പിക്കും. ആവശ്യമായ മുഴുവന്‍ സ്ത്രീകള്‍ക്കും പഞ്ചായത്തില്‍ നാല് കേന്ദ്രങ്ങളിലായി ജിംനേഷ്യം പരിശീലനം എന്നിവയാണ് ബഡ്ജറ്റിന്റെ സവിശേഷതകള്‍.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാഷിക ബഡ്ജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീന ടി.പി.സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി കെ ശശി, ബിന്ദു വത്സന്‍, ഇ.എം.ശ്രീജിത്ത് മെമ്പര്‍മാരായ വിനിഷ ദിനേശന്‍, എം.എം പ്രദീപന്‍, ബിന്ദു സജി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത്, വിനീത മനോജ്, വിനിഷ ദിനേശന്‍, നൂസ്രത്ത് ടീച്ചര്‍, ആലീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.