ചെെത്ര വിജയൻ ഇനി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ്


Advertisement

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റായി കെ ചെെത്ര വിജയനെ തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് സത്യപാചകം ചൊല്ലിക്കൊടുത്തു.

മൊടക്കല്ലൂർ വാർഡിലെ സിപിഎമ്മിന്റെ ബിന്ദു മടത്തിലായിരുന്നു നേരത്തെ വെെസ് പ്രസിഡന്റായിരുന്നത്. എൽ.ഡി.എഫ് മുന്നണി തീരുമാനപ്രാകാരം ബിന്ദു രാജിവെച്ചതിനെ തുടർന്നാണ് ഇരുപത്തിയഞ്ചുകാരിയായ ചെെത്ര വെെസ് പ്രസിഡന്റായത്. മൂടാടി വാർഡിൽ നിന്നും സി.പി.ഐയുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചാണ് ചെെത്ര ബ്ലോക്ക് പഞ്ചായത്തം​ഗമായത്.

Advertisement

വെെസ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വമാണ് പാർട്ടി എൽപ്പിച്ചിരിക്കുന്നതെന്നും തന്നാൽ കഴിയുന്ന തരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ചെെത്ര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വിവിധ പാർട്ടികളിലുള്ള ആളുകളാണെങ്കിലും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഭരണസമിതിയാണ് പന്തലായനിയിലേതെന്നും ചെെത്ര പറഞ്ഞു.

Advertisement

കക്കാട്ടിൽ വിജയന്റെയും സ്മിതയുടെയും മകളാണ് . സഹോദരൻ സായന്ത്. അവിവാഹിതയാണ് ചെെത്ര. എ.ഐ.എസ്.എഫിന്റെ ജില്ലാ പ്രസിഡന്റും സി.പി.ഐയുടെ മൂടാടി ബ്ലോക്കിലെ പാറക്കാട ബ്രാഞ്ച് അം​ഗവുമാണ്.

Advertisement

ആരോ​ഗ്യ-വി​ദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയിലും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലും മാറ്റമുണ്ട്. എൻ.സി.പിയിലെ കെ.ടിഎം കോയക്ക് പകരം ആരോ​ഗ്യ-വി​ദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെർമാനായി സിപിഎമ്മിലെ കെ അഭിനീഷിനെ തിരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി ബിന്ദു സോമനെയും തിരഞ്ഞെടുത്തു. എൽ.ജെ.ഡിയിലെ ഷീബ ശ്രീധരനായിരുന്നു നേരത്തെ ചെയർപേഴ്സൺ.

Summary: Chaitra Vijayan is now vice president of Pantalayani Block Panchayat