”ഉല്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണം”; കൊയിലാണ്ടിയിലെ അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സമ്മേളനം


കൊയിലാണ്ടി: അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ തൊഴിലാളികലുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ (അല്‍ക്ക) കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. മാര്‍ക്കറ്റില്‍ ക്രമാതീതമായി വര്‍ധിക്കുന്ന മെറ്റീരിയല്‍ ഗ്ലാസുകള്‍ മറ്റ് ഹാഡ്‌വേര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകള്‍ പിടിച്ചു നിര്‍ത്തി ഈ രംഗത്തെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പരിപാടി അല്‍ക്ക ജില്ലാ പ്രസിഡന്റ് പ്രകാശന്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നീരജ് അധ്യക്ഷനായിരുന്നു. കൊയിലാണ്ടി മേഖല പുതിയ ഭാരവാഹികളായി അരുണിനെ പ്രസിഡന്റായും സുധീഷിനെ സെക്രട്ടറിയായും ഷമീറിനെ ട്രഷററായും തെരഞ്ഞെടുത്തു. യോഗത്തില്‍ മാര്‍വിന്‍ സ്വാഗതവും ജില്ലാ കമ്മിറ്റി മെമ്പര്‍ പ്രശാന്ത് മുഖ്യപ്രഭാക്ഷണം നടത്തി. ഫൈസല്‍, അരുണ്‍, സുധീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു