ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; അവസാന തീയ്യതി 2024 മാര്‍ച്ച് 31 വരെ
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2024 മാര്‍ച്ച് 31 വരെയാണ് ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നല്‍കിയ ഈ വര്‍ഷം ഏപ്രില്‍ ഒന്ന് വരെയായിരുന്നു.
ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് ഒരു പരിധിവരെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരേ വ്യക്തി ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ വരുന്നത് തടയുന്നതിനാണ് പ്രധാനമായും ആധാറും വോട്ടര്‍ഐഡിയും ബന്ധിപ്പിക്കുന്നത്.
നിലവില്‍ ഇവ രണ്ടും ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.