പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം


പാലക്കാട്: കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് സംസ്ഥാനപാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗതയിലെത്തിയ ലോറി നിയന്ത്രണംവിട്ട വീടിനോട് ചേര്‍ന്ന് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് സമയത്തായിരുന്നു അപകടം. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

Summary: Cement lorry overturns on top of school students in Palakkad; Three children die tragically