കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത് ചാക്കിലാക്കി, കൂസലില്ലാതെ സ്‌കൂട്ടറില്‍ കയറി ഒറ്റപ്പോക്ക്; കൊയിലാണ്ടിയിലെ ദന്തല്‍ ക്ലിനിക്കില്‍ നിന്ന് പട്ടാപ്പകല്‍ പമ്പ് സെറ്റ് മോഷ്ടിച്ച് കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: പട്ടാപ്പകല്‍ കൊയിലാണ്ടി ജവഹര്‍ ബില്‍ഡിങ്ങില്‍ നടന്ന പമ്പ് സെന്റ് മോഷണത്തിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ള കളർ സ്കൂട്ടിയിലെത്തിയ യുവാവാണ് മോഷണം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം.

Advertisement

ആക്ടീവ മോഡല്‍ ഇരുചക്ര വാഹനത്തില്‍ എത്തിയ മോഷ്ടാവ് കെട്ടിടത്തിന്റെ പിറകിലേക്ക് നടന്നു പോകുന്നതും തിരികെ ഒരു ചാക്കുമായി വാഹനത്തില്‍ കയറുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഷര്‍ട്ടും പാന്റുമായിരുന്നു മോഷ്ടാവ് ധരിച്ചിരുന്നത്.

Advertisement

നടേലക്കണ്ടി റോഡില്‍ ജവഹര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ഡെന്റല്‍ ക്ലിനിക്കിന്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് മോഷണം പോയത്. ബില്‍ഡിങ്ങിന്റെ പിറകിലുള്ള കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ച പമ്പ് സെറ്റ് മോഷ്ടാവ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുയായിരുന്നു. നന്നാക്കാന്‍ കൊണ്ടുപോകുകയാണെന്ന വ്യാജേനയാണ് മോഷണം നടത്തിയത്.

Advertisement

Summary: cctv visuals of theft in koyilandy