കൊയിലാണ്ടി കോതമംഗലത്ത് ബസ്സ് നിയന്ത്രണംവിട്ട് ഇടിച്ചുണ്ടായ അപകടം; സംഭവം ബസ്സ് കാറിനെയും ടിപ്പര്‍ലോറിയെയും മറികടക്കുന്നതിനിടയില്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്



കൊയിലാണ്ടി: ഇന്ന് രാവിലെ കോതമംഗലത്ത് ബസ്സ് ഇടിച്ചുണ്ടായ അപകടത്തിന്റെ സി.സി.ടിവി. ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ വരികയായിരുന്ന കണിച്ചാട്ടില്‍ എന്ന ബസ്സ് നിയന്ത്രണംവിട്ട് കോതമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ കവാടത്തിന് ഇടിക്കുകയായിരുന്നു.

രാവിലെ 8.24 ഓടെയാണ് സംഭവം.സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാറിനെയും ടിപ്പര്‍ലോറിയെയും മറികടക്കുന്നതിനിടയില്‍ ബസ്സ് നിയന്ത്രണംവിട്ട് ഇടിക്കുന്നത് കാണാം. അപകടത്തില്‍ ബസ്സിന്റെ മുന്‍വശവും ക്ഷേത്ര കവാട ശില്‍പ്പവും സമീപത്തെ വീടിന്റെ മതിലും റോഡിന്റെ വശത്തെ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള വേലിയും തകര്‍ന്നിട്ടുണ്ട്.

 

ബസ് നിയന്ത്രണം വിട്ട് ഇടിച്ചു; കൊയിലാണ്ടി കോതമംഗലം വിഷ്ണുക്ഷേത്രത്തിന്റെ കവാടം തകര്‍ന്നു

അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ്സ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. രാവിലെ ആയതിനാല്‍ ക്ഷേത്രത്തിലേയ്ക്ക് പോകുന്നവരും മറ്റ് കാല്‍നടയാത്രക്കാരും സദാസമയം സഞ്ചരിക്കുന്ന വഴിയാണിത്. സംഭവ സമയം വലിയ ആള്‍തിരക്ക് ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.