സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക; കീഴരിയൂരില്‍ യു.ഡി.എഫിന്റെ പന്തംകൊളുത്തി പ്രകടനം


കീഴരിയൂര്‍: പൂക്കോട് വെറ്റനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കീഴരിയൂരില്‍ യു.ഡി.എഫിന്റെ പന്തംകൊളുത്തി പ്രകടനം. കേസില്‍ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

ഇടത്തില്‍ ശിവന്‍, ടി.യു.സൈനുദ്ദീന്‍, മിസഹബ് കീഴരിയൂര്‍, ചുക്കോത്ത് ബാലന്‍ നായര്‍, ഓ.കെ.കുമാരന്‍, നൗഷാദ്.കെ, എം.എം.രമേശന്‍, ഇടത്തില്‍ രാമചന്ദ്രന്‍, ഗോവിന്ദന്‍ പി.കെ, കൊളപ്പേരി വിശ്വനാഥന്‍, കെ.എം.വേലായുധന്‍, സത്താര്‍.കെ.കെ, ശശി കല്ലട, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിഷേധയോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.