Category: സ്പെഷ്യല്‍
സ്വന്തം വിവാഹത്തോളം പ്രാധാന്യം അവരുടെ വിശപ്പിനും; വെങ്ങളം സ്വദേശി അര്‍ജുന്‍ വിവാഹപ്പന്തലിലെത്തിയത് ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയ്ക്കായി പൊതിച്ചോറുകള്‍ ശേഖരിച്ച ശേഷം
ചേമഞ്ചേരി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന സാധാരണക്കാരുടെ വിശപ്പകറ്റാനായി യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദയപൂര്‍വ്വം. ആയിരക്കണക്കിന് പേരുടെ വിശപ്പകറ്റുന്ന ഈ പദ്ധതിയിലേക്ക് ഓരോ ദിവസവും പൊതിച്ചോറുകള്‍ നല്‍കുന്നതും സാധാരണക്കാരാണ്. ഓരോ ദിവസവും ഡി.വൈ.എഫ്.ഐയുടെ ഓരോ മേഖലാ കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഹൃദയപൂര്‍വ്വം പദ്ധതി പ്രകാരം പൊതിച്ചോറ്
എട്ട് പതിറ്റാണ്ട് നീണ്ട മധുരനാദം, 36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍; വിടവാങ്ങിയത് റെക്കോഡുകളുടെ രാജകുമാരി
36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്നം തുടങ്ങി മൂന്ന് ദേശീയ അവാര്‍ഡുകള്‍. ‘ലതാജി’ എന്ന് ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെയും, ബഹുമാനത്തോടെയും, സ്നേഹത്തോടെയുമെല്ലാം വിളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക എത്ര എഴുതിയാലും തീരില്ല. ദഫ്‌ലി വാലെ, പ്യാര്‍ കിയാ തോ ഡര്‍ണ ക്യാ, ദില്‍ തോ പാഗല്‍
എട്ട് പതിറ്റാണ്ട് നീണ്ട മധുരനാദം, 36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍; വിടവാങ്ങിയത് റെക്കോഡുകളുടെ രാജകുമാരി
36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരതരത്നം തുടങ്ങി മൂന്ന് ദേശീയ അവാര്‍ഡുകള്‍. ‘ലതാജി’ എന്ന് ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെയും, ബഹുമാനത്തോടെയും, സ്നേഹത്തോടെയുമെല്ലാം വിളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക എത്ര എഴുതിയാലും തീരില്ല. ദഫ്‌ലി വാലെ, പ്യാര്‍ കിയാ തോ ഡര്‍ണ ക്യാ, ദില്‍ തോ പാഗല്‍
“തിയേറ്ററിന് വേണ്ടി നിർമ്മിച്ചിരുന്നെങ്കിൽ ‘കാണെക്കാണെ’ ഇത്ര സ്വാതന്ത്ര്യത്തോടെ ചെയ്യാൻ പറ്റില്ലായിരുന്നു, പുതിയ ചിത്രത്തിന്റെ രചനയും ബോബി-സഞ്ജയ് തന്നെ”; ചേമഞ്ചേരിക്കാരനായ സംവിധായകൻ മനു അശോകൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറന്നപ്പോൾ
പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടിയ വന്‍ വിജയമായ ആദ്യ ചിത്രം ഉയരെ, അതിനുശേഷം കാണെക്കാണെ എന്ന ഫാമിലി ഡ്രാമ. ആദ്യ ചിത്രത്തിന്റെ വിജയം കാണക്കാണെയ്ക്ക് ഗുണകരമായിട്ടുണ്ടോ? സംവിധായകനെന്ന നിലയില്‍ അത് താങ്കളില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ടോ? ആദ്യത്തെ പടി വളരെ ആത്മവിശ്വാസത്തോടെയും വിജയകരമായും വയ്ക്കാന്‍ പറ്റുമ്പോള്‍ ഒരു ധൈര്യമുണ്ടല്ലോ അത് ‘ഉയരെ’ തന്നിട്ടുണ്ട്. ‘കാണെക്കാണെ’യിലേക്ക് എത്തുമ്പോള്‍
പേടിയല്ല, അവബോധവും പരിചരണവുമാണ് വേണ്ടത്; ‘പരിചരണത്തിലെ വിടവ് നികത്തുക’ എന്ന സന്ദേശമുയർത്തി ഇന്ന് ലോക കാൻസർ ദിനം
കാന്‍സര്‍ അഥവാ അര്‍ബുദ രോഗത്തെ ഏറെ ഭീതിയോടെയാണ് സമൂഹം ഇന്നും കാണുന്നത്. ഭീതിയല്ല അവബോധവും സമൂഹത്തിന്റെ കരുതലും പരിചരണവുമൊക്കെയാണ് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ എന്ന് ഓര്‍മ്മിക്കുകയാണ് ഫെബ്രുവരി നാല്, ലോക കാന്‍സര്‍ദിനം. ക്ലോസ് ദി കെയര്‍ ഗ്യാപ്പ് (പരിചരണത്തിലെ വിടവ് നികത്തുക) എന്നതാണ് 2022-2024 ലോക കാന്‍സര്‍ ദിനത്തിന്റെ തീം. ഇത് കേവലം ഒരു
പരമോന്നത കോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ചു, പിന്നീട് നേരിട്ടത് നിരന്തരമായ ആക്രമണങ്ങള്‍; ബിന്ദു അമ്മിണി താണ്ടിയ കനല്‍ വഴികള്‍…
കൂക്കുവിളികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും ധൈര്യത്തോടെ തലയുയര്‍ത്തി നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്ന സ്ത്രീ. അതാണ് ബിന്ദു അമ്മിണി. കേരളത്തില്‍ പൊതുമധ്യത്തില്‍ പലതവണ ആക്രമിക്കപ്പെട്ടു കൊണ്ടിരുന്നിട്ടും തനിക്ക് പറയാനുള്ളത് സധൈര്യം വിളിച്ചുപറയുന്ന, ഒന്നില്‍നിന്നും ഒളിച്ചോടാതെ സമൂഹത്തെ ധൈര്യത്തോടെ നേരിടുന്ന സ്ത്രീയാണവര്‍. 2019 ജനുവരി ആദ്യവാരമാണ് കൂട്ടുകാരി കനകദുര്‍ഗ്ഗയ്ക്ക് ഒപ്പം ബിന്ദു അമ്മിണി ശബരിമല നടയില്‍ എത്തിയത്. മണ്ഡലകാലത്ത്
Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 വോട്ടെടുപ്പ് തുടരുന്നു; ആവേശകരമായ വോട്ടെടുപ്പില്‍ ഇതുവരെ പങ്കെടുത്തത് 6754 പേര്‍; നിങ്ങള്‍ വോട്ട് ചെയ്‌തോ….?
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ വോട്ടിങ് ആവേശപൂര്‍വ്വം തുടരുകയാണ്. ഇന്ന് രാത്രി എട്ട് മണി വരെ 6754 വായനക്കാരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരി 10 വരെയാണ് ആദ്യഘട്ട വോട്ടിങ്. മുന്‍ ദിവസങ്ങളിലെതിന് സമാനമായി ഇപ്പോഴും കെ-റെയില്‍ വിരുദ്ധ സമര സമിതി
‘ആകാശമായവളേ’ എഴുതിയപ്പോള്‍ ഏറെ അസ്വസ്ഥനായിരുന്നു, മാധ്യമപ്രവര്‍ത്തനം സിനിമയിലേക്കുള്ള പാലമായി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ നിധീഷ് നടേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാർത്താ താരം പരിപാടിയിലെ ആദ്യഘട്ട വോട്ടിങ്ങിൽ ഉൾപ്പെട്ട നിധീഷ് നടേരിയെ കുറിച്ച് പ്രത്യേകിച്ച് ഒരാമുഖത്തിന്റെ ആവശ്യമില്ല. മാധ്യമപ്രവർത്തകനായ നിധീഷ് ഗാനരചനയിലൂടെയാണ് പ്രശസ്തനാകുന്നത്. വെള്ളം, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ നിധീഷ് രചിച്ച ഗാനങ്ങൾ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്
അന്ത്യനിദ്രയ്ക്ക് ഇടമില്ലാത്ത വയോധികന്റെ കുടുംബത്തിന് ആശ്രയമായ ചെയര്‍മാന്‍; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ മറ്റൊരു ജനകീയ മുഖം പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍
പയ്യോളി: കുഴിയെടുത്താല്‍ വെള്ളം കാണും, ചിതയൊരുക്കാനും സൗകര്യമില്ല. കോവിഡ് ബാധിച്ച് മരിച്ച ഇരിങ്ങല്‍ പുത്തന്‍കുനിയില്‍ ‘സ്‌നേഹാലയ’ത്തില്‍ നാരായണന്‍ എന്ന 63 വയസുകാരന്‍ മരിച്ചപ്പോള്‍ പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്റെ ദുഃഖത്തിന് പുറമെ മൃതദേഹം സംസ്‌കരിക്കാന്‍ എന്ത് ചെയ്യുമെന്ന് പോലും ധാരണയില്ലായിരുന്നു വീട്ടുകാര്‍ക്ക്. സഹായിക്കാന്‍ ബന്ധുക്കളമില്ല. നാട്ടുകാര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്
വോട്ടിങ് ആവേശകരമായി തുടരുന്നു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 6659 വോട്ടുകള്‍; ഉടന്‍ വോട്ട് ചെയ്യൂ….
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം-2021 പരിപാടിയില്‍ വായനക്കാരുടെ സജീവ പങ്കാളിത്തം തുടരുന്നു. പതിനാല് പേരുടെ പ്രാഥമിക പട്ടികയുമായി ആരംഭിച്ച വോട്ടിങ് ഇപ്പോഴും ആവേശകരമായി തുടരുകയാണ്. ഫെബ്രുവരി പത്ത് വരെയാണ് ആദ്യഘട്ട വോട്ടിങ്. ഇന്ന് രാത്രി എട്ട് മണി വരെ 6659 വോട്ടുകളാണ് രേഖപ്പെടുത്തിയത്.