Category: സ്പെഷ്യല്‍

Total 566 Posts

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അറിഞ്ഞിരിക്കണം ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടതെപ്പോഴൊക്കെയാണെന്ന്

വാഹനം ഓടിക്കാൻ അറിയാമെങ്കിലും പലപ്പോഴും വാഹനത്തെ പറ്റി നന്നായി മനസ്സിലാക്കിയിട്ടുള്ളവർ ആയിരിക്കില്ല പലരും. വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. അപകടങ്ങൾക്ക് വഴിയൊരുക്കാതിരിക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽക്കുകയാണ് കേരള പോലീസ്… വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ

ഇത് കണ്ണന്റെ സ്വന്തം ജസ്‌ന; വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി കൊയിലാണ്ടിക്കാരി എത്തി

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി കൊയിലാണ്ടി സ്വദേശി ജസ്‌ന സലിം എത്തി. താൻ വരച്ച ഉണ്ണിക്കണ്ണന്റെചിത്രവുമായി. ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ മാത്രമാണ് ജസ്‌ന വരയ്ക്കുന്നത്. ഇതുവരെ അറൂനൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണനാണ് ജസ്‌നയുടെ വരകളിൽ ഇപ്പോൾ തെളിയുന്നത്. ഇസ്ലാം മത വിശ്വാസിയായ ജസ്‌ന സലീം കഴിഞ്ഞ എട്ടു വർഷങ്ങളായി ഗുരുവായൂരിലെത്തി

മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം, റീല്‍സും കാണാം; പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

    കോഴിക്കോട്: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്സ്ആപ്പ് അപ്ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ്

ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് ദൃശ്യഭംഗി നേരിട്ട് ആസ്വദിക്കാം; യാത്ര തിരിക്കാം പാങ്കോങ്ങിലേക്ക് -വീഡിയോ

ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് രംഗം ഓര്‍ക്കുന്നുണ്ടോ? മഞ്ഞ സ്‌കൂട്ടര്‍ ഓടിച്ച് ആമിര്‍ഖാന്റെ അടുത്തേക്ക് വരുന്ന കരീന കപൂറിനെ. പശ്ചാത്തലത്തില്‍ നീലനിറത്തിലുള്ള മനോഹരമായ തടാകവും തീരവുമൊക്കെ കണ്ടില്ലേ. ഏതോ ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ആ സ്ഥലത്തിന്റെ പേരാണ് പാങ്കോങ് തടാകം. അതിമനോഹരമായ ഭൂപ്രകൃതിയുള്ള പാങ്കോങ് തടാകത്തിലേക്കുള്ള ഒരു യാത്രയിലെ കാഴ്ചകളാണ് വീഡിയോയില്‍.

കളരി കളരിക്ക് പുറത്ത്; വർഷങ്ങൾ പലതു പിന്നിട്ടിട്ടും പാഠ്യപദ്ധതിയിൽ ഇടം പിടിക്കാനാവാതെ കളരി പഠനം

പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളിൽ കളരി പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് ചുവട് പിഴച്ചിട്ട് വർഷങ്ങൾ. 2008- നവമ്പറിലാണ് ഈ ആയോധന കലയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്റെ പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചത്. 2010- ജൂലൈ മാസത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ കളരി പഠനത്തിനായി വിദ്യാർത്ഥികളെ കച്ചകെട്ടിക്കാനായിരുന്നു തീരുമാനം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും

ജല ശുദ്ധീകരണത്തിനായി 400 കോടി രൂപ, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 79 കോടി, ഭവന പദ്ധതിക്കായി 8 കോടിയും ആധുനിക ശ്മശാനത്തിനായി രണ്ടു കോടിയും; നാടിൻറെ വികസനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2022 – 23 ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യനാണു റിപ്പോർട്ട് അവതരിപ്പിച്ചത്. നാടിൻറെ വികസനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി ജനപ്രിയ ബജറ്റാണിത്. കാർഷിക മേഖലക്കും നീർതട സംരക്ഷണത്തിനും നഗരസൗന്ദര്യവൽക്കരണത്തിനും പ്രാമുഖ്യം നൽകിയിട്ടുണ്ട്. കൊയിലാണ്ടി നഗരത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരമാക്കി മാറ്റാനും പദ്ധതിയുണ്ട്. വിദ്യാർത്ഥികൾക്കാണ് നിരവധി പദ്ധതികളൊരുങ്ങിയിട്ടുണ്ട്. നഗരസഭയില്‍

ഓടുന്ന കാറില്‍ നിന്ന് ഡോര്‍തുറന്ന് പുറത്തേക്ക്, ഡോറില്‍ മുറുകെ പിടിച്ചു കുരുന്നുകൈകള്‍; മൂന്നുവയസ്സുള്ള കുട്ടിയുടെ അതിജീവന വീഡിയോ കാണാം

മാതാപിതാക്കളുടെ ജീവനാണ് കുട്ടികള്‍. അവരുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും മാതാപിതാക്കള്‍ക്ക് വലുത്. എന്നാല്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന അശ്രദ്ധ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാറുണ്ട്. അത്തരമൊരു അശ്രദ്ധയില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം ഒരു കുഞ്ഞ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് ഡോറില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന

ഒരു മാസം മുമ്പേ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും, ഹൃദയാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ സൂചനകള്‍ അവഗണിക്കാതിരിക്കുക

ഹൃദയാഘാതം മൂലം ലോകത്ത് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. അമേരിക്കയിൽ കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്.ജങ്ക് ഫുഡും സമ്മർദ്ദം നിറഞ്ഞ ജീവിതവും ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മർദ്ദത്തിന് അടിപെടാതെയുള്ള ജീവിതവും വ്യായാമവും ഹൃദയാഘാതത്തിൽ നിന്ന് രക്ഷപെടാൻ സഹായിക്കും. ഹൃദയാഘാതത്തിന് മുൻപ് ശരീരം ലക്ഷണങ്ങൾ കാണിക്കും.ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങൾ

പ്രഥമ ശുശ്രൂഷ അറിയാമെങ്കില്‍ ഭക്ഷണമോ മറ്റ് വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയുള്ള മരണങ്ങൾ ഒഴിവാക്കാം; പ്രഥമ ശുശ്രൂഷയെ കുറിച്ച് വിശദമായി അറിയാം (വീഡിയോ കാണാം)

കൊയിലാണ്ടി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരണം സംഭവിക്കുന്ന വാര്‍ത്തകള്‍ പലയിടത്തു നിന്നായി നാം കേട്ടിട്ടുണ്ട്. അതില്‍ അവസാനത്തേത് നമ്മുടെ കൊയിലാണ്ടിക്ക് സമീപമുള്ള ഉള്ള്യേരി ആനവാതിലില്‍ നിന്നായിരുന്നു. നാറാത്ത് വെസ്റ്റിലെ തന്‍വി എന്ന നാലുവയസുകാരിയുടെ തൊണ്ടയില്‍ കടല കുടുങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്. തൊണ്ടയില്‍ ഭക്ഷ്യവസ്തുക്കളോ നാണയം, കളിപ്പാട്ട ഭാഗങ്ങള്‍ പോലുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങി

‘കപ്പടിക്കാത്തതില്‍ നിരാശയുണ്ട്, പക്ഷേ ബ്ലാസ്റ്റേഴ്‌സ് എന്നും ഇടനെഞ്ചില്‍ തന്നെ’; ഐ.എസ്.എല്‍ ഫൈനല്‍ തോല്‍വിയിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചേര്‍ത്ത് പിടിച്ച് കൊയിലാണ്ടിയിലെ ആരാധകര്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: കേരളാ ബ്ലാസ്റ്റേഴ്‌സിെേന്റ ലക്ഷക്കണക്കിന് ആരാധകരുടെ ചങ്കിലേക്കാണ് ഹൈദരാബാദിന്റെ താരങ്ങള്‍ ഇന്നലെ ഷൂട്ടൗട്ടില്‍ നിറയൊഴിച്ചത്. ദിവസങ്ങള്‍ നീണ്ട ആവേശം സങ്കടക്കടലാകുന്ന കാഴ്ചയായിരുന്നു ഇന്നലെ കേരളത്തിലുടനീളം കാണാന്‍ കഴിഞ്ഞത്. പലരുടെയും കണ്ണ് നിറയുന്നത് പോലും കണ്ടിരുന്നു. കൊയിലാണ്ടിയിലും വലിയ ആവേശത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട ഐ.എസ്.എല്‍ ഫൈനലിനെ എതിരേറ്റത്. പലയിടത്തും വലിയ സ്‌ക്രീനുകള്‍ ഒരുക്കി നൂറുകണക്കിന് ആരാധകര്‍