Category: സ്പെഷ്യല്‍

Total 565 Posts

പുഴയോരത്തിരിക്കാം, കാറ്റും കാഴ്ചകളും ആസ്വദിച്ച്; വരൂ, കോഴിക്കോട്ടെ ഒളോപ്പാറ റിവര്‍ വ്യൂ പോയിന്റിലേക്ക്

കോഴിക്കോട് ജില്ലയില്‍ സഞ്ചാരികളുടെ ശ്രദ്ധ അത്രത്തോളം പതിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുവെച്ച ഒരു റിവര്‍ വ്യൂ പോയന്റാണ് ഒളോപ്പാറ. അധികം ആള്‍ത്തിരക്കും ബഹളവുമില്ല. സഞ്ചാരികള്‍ അറിഞ്ഞ് എത്തിത്തുടങ്ങുന്നേയുള്ളൂ. ആദ്യകാലത്ത് നാട്ടുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന ഒരു സാധാരണ പ്രദേശം ഇന്ന് ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ചേളന്നൂര്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ പുഴയോരവും ബണ്ടും എല്ലാം വൃത്തിയായി കെട്ടി

മമ്മൂട്ടിയുടെ വാത്സല്യവും സുരാജ് വെഞ്ഞാറമൂടിന്റെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും രണ്ടു കാല ഘട്ടങ്ങളിലെ മലയാള സിനിമയുടെ കാഴ്ചപ്പാടിനെ വരച്ചു കാട്ടുന്നു; മലയാള സിനിമയിൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ; കടുവ തിരിച്ചറിവിന്റെ തുടക്കമോ; ഫൈസൽ പെരുവട്ടൂർ എഴുതുന്നു

ഫൈസൽ പെരുവട്ടൂർ പൃഥ്വിരാജ് നായകനായ ഷാജീ കൈലാസ് ചിത്രം കടുവയിലെ ഭിന്നശേഷി വിരുദ്ധ ഡയലോഗ് ശക്തമായ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നെല്ലോ. ഭിന്ന ശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അർത്ഥത്തിലുള്ള സംഭാഷണമാണ് വിവാദത്തിനു തിരി കൊളുത്തിയത്. ഇതിനെ തുടർന്ന് പ്രസ്തുത സംഭാഷണം സിനിമയിൽ നിന്നും നീക്കം ചെയ്ത് പൃഥ്വിയും ഷാജി കൈലാസ്

അന്ന് തീവണ്ടി തട്ടിയുള്ള മരണം കുറവായിരുന്നു, അടിപ്പാത മാഞ്ഞ് പോയതോടെ തുടങ്ങിയതാണ് ട്രാക്കിലെ മനുഷ്യക്കുരുതി; എത്ര പെട്ടെന്നാണ് പന്തലായിനിക്കാരുടെ ജീവിതം റെയിൽ പാതയിൽ തട്ടി തകിടം മറിഞ്ഞത്: മണിശങ്കർ എഴുതുന്നു

മണിശങ്കർ കൊയിലാണ്ടി: സ്കൂൾ വിട്ട് വന്നാൽ എൻ്റെയും എൻ്റെ പ്രായത്തിലുള്ളവരുടെയും അക്കാലത്തെ പ്രധാന ജോലി കശുമാവിൻ ചോട്ടിലേക്ക് ഓടുകയാണ്. വീണ് കിടക്കുന്ന അണ്ടികൾ പെറുക്കി സന്ധ്യയോടടുത്താണ് വീടണയുക. അങ്ങനെ പെറുക്കി കൂട്ടുന്ന അണ്ടികൾ ശേഖരിച്ചു വച്ച് വിഷുവിനോടനുബന്ധിച്ച് അങ്ങാടിയിൽ കൊണ്ടു പോയി വിൽക്കും. അമ്മാച്ഛനോടൊപ്പം കൊയിലാണ്ടിക്ക് പോകാൻ കിട്ടുന്ന അവസരം സന്തോഷത്തിൻ്റെതാണ്. കോതമംഗലത്ത് ചന്തയുണ്ടെങ്കിൽ പൊരിയും

ആഞ്ഞുവീശുന്ന കാറ്റ്, തിമിർത്ത് പെയ്യുന്ന മഴ, താഴെ പച്ചപ്പിന്റെ സുന്ദര കാഴ്ചകൾ; മഴയിൽ കുളിച്ച് സുന്ദരിയായ വയലടയെ കാണാനൊരു യാത്ര 

എൻ.ടി.അസ്‌ലം നന്തി ചിത്രങ്ങൾ: റുസ്മിൻ നിഹല മഴ പെയ്യുന്നു. ചിലര്‍ക്കത് സുന്ദര കാഴ്ച, കുറേ മനുഷ്യര്‍ അതിന്റെ രൗദ്രതയെ അനുഭവിക്കുന്നു. മഴ ആസ്വദിക്കാം. നനഞ്ഞും കുളിച്ചും മഴയില്‍ നടന്നും കുന്ന് കയറിയും കാടിനെ അനുഭവിച്ചും ആസ്വാദനത്തിന് മധുരം കൂട്ടാം. കൊയിലാണ്ടി, പേരാമ്പ്ര മേഖലയിലുള്ളവര്‍ക്ക് വലിയ ചിലവില്ലാതെ മഴയെ ആസ്വദിക്കാനുള്ള ഒരിടമുണ്ട്. പലരും കേട്ടതും ഒരുപക്ഷേ നേരത്തേ

സംസ്ഥാനത്ത് ആശങ്കയുണർത്തി വാനര വസൂരി സ്ഥിരീകരിച്ചതിന് പിന്നാലെ അഞ്ചു ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം; അറിയാം രോഗലക്ഷണങ്ങളും മുൻകരുതലുകളും

കോഴിക്കോട്: വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കി. രോഗത്തെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ സാമ്പിൾ പരിശോധനക്ക് അയക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ

‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു

ഷമീമ ഷഹനായി ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലായിരുന്നു എന്റെ ബാല്യം. വിമാനവും ബോംബെബസും അന്നെനിക്ക് പ്രതീക്ഷകളുടെ പ്രതീകങ്ങളായിരുന്നു. ഓരോ വിമാനമിരമ്പലിലും മിഴിരണ്ടും ആകാശത്തേക്ക് തുറിച്ചുനടും. അതിനുള്ളിൽ ബാപ്പയുണ്ടാകും. ഞാൻ നോക്കുമ്പോൾ ബാപ്പ റ്റാറ്റാ പറയും. എന്റെ മനസ്സിലപ്പോൾ ബാപ്പാന്റെ സ്നേഹഭാവങ്ങൾ മിന്നും. വിമാനം കണ്ടിടത്തൊന്നും നിർത്തൂലാന്ന് ഉമ്മ പറയാറുണ്ട്. അതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റോപ്പുണ്ട്. അതിൽനിന്ന് ചാടിയിറങ്ങി നേരെ

ചെമ്മീനുണ്ട്, സ്രാവുണ്ട്, നീലത്തിമിംഗലമുണ്ട്… ദേഹത്താകെ മീനുകളുടെ രൂപം ‘ടാറ്റൂ അടിച്ച്’ ഒരു മീന്‍! കൊയിലാണ്ടി ഹാര്‍ബറിലെ സെന്റര്‍ വള്ളക്കാര്‍ക്ക് ലഭിച്ച മീനിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ദേഹം നിറയെ ടാറ്റൂ അടിച്ച ഒരു മീന്‍! ഇന്ന് രാവിലെ കിട്ടിയ മീന്‍ കണ്ടപ്പോള്‍ കൊയിലാണ്ടിയിലെ സെന്റര്‍ വഞ്ചി ഗ്രൂപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തോന്നിയത് ഇതാണ്. അത്തരമൊരു മീനിനെ ജീവിതത്തിലാദ്യമായാണ് അവര്‍ കാണുന്നത്. നാല്‍പ്പതോളം തൊഴിലാളികളുമായി ഇന്ന് കടലില്‍ പോയ സെന്റര്‍ വഞ്ചി ഗ്രൂപ്പിന്റെ ബോട്ടിലാണ് ഈ അപൂര്‍വ്വ മീനിനെ കിട്ടിയത്. പൈന്തി എന്ന മീനാണ്

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും പ്രശസ്തിയാർജ്ജിച്ച അഭിനേതാവായിരുന്നു പ്രതാപ് പോത്തൻ. 1952ല്‍ തിരുവനന്തപുരത്ത് ആണ് പ്രതാപ് ജനിച്ചത്. ഊട്ടിയിലെ ലോറന്‍സ് സ്‌ക്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കി. മദ്രാസ്

‘ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ആരും അവനെ മറക്കില്ല; മറ്റുള്ളവരുടെ സന്തോഷം മാത്രമായിരുന്നു അവന്റെ ആഗ്രഹം; ബഹ്റൈനിൽ മരിച്ച പാലക്കുളം സ്വദേശി ജാഫറിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും

കൊയിലാണ്ടി: ‘എല്ലാവർക്കും ഒരേ പോലെ ഇഷ്ടമാകുന്ന പ്രകൃതം, ‘ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ആരും അവനെ മറക്കില്ല; അവന് എത്ര സങ്കടം വന്നാലും അത് മറച്ചു വെച്ച് മറ്റുള്ളവരുടെ സന്തോഷം മാത്രം കാണാൻ അഗ്രിഹക്കുന്ന മനസ്സായിരുന്നു അവന്റേത്. ചുരുക്കി പറഞ്ഞാൽ നല്ല ഒരു മനുഷ്യൻ.’ ജാഫറിനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ സുഹൃത്തുകൾക്ക് നൂറു നാവ്. ഇന്നലെയാണ് പാലക്കുളം

‘ചികിത്സയ്ക്കാവശ്യമായ തുകയുടെ പകുതിപോലും സ്വരൂപിക്കാനായിട്ടില്ല, ഇവാന്റെ ജീവിതം നിങ്ങളുടെയൊക്കെ കയ്യിലാണ്, അവനെ സ്വന്തം മകനെപ്പോലെ കരുതി സഹായിക്കണം’ എസ്.എം.എ രോഗത്തിന് ചികിത്സതേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന്റെ ഉപ്പ നൗഫല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു

പേരാമ്പ്ര: ‘ പതിനെട്ടുകോടിയെന്നത് എന്നെ സംബന്ധിച്ച് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തത്രയും വലിയ തുകയാണ്. നന്മ നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങളില്‍ പ്രതീക്ഷ വെച്ചുകൊണ്ടാണ് ഞാനും കുടുംബവും കഴിഞ്ഞകുറച്ചുദിവസമായി നെട്ടോട്ടമോടുന്നത്. സ്വന്തം മകനെപ്പോലെ കരുതി അവനെ സഹായിക്കണം’ സ്‌പൈനല്‍ മാസ്‌കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിയിലെ മുഹമ്മദ് ഇവാന്റെ ഉപ്പ നൗഫലിന്റെ വാക്കുകളാണിത്. 18 കോടിയിലധികം