Category: സ്പെഷ്യല്‍
‘സംഗീത ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിച്ചതില്‍ അഭിമാനം’; മുഖ്യമന്ത്രിയുടെ മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശിയായ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ്
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശി ജയപ്രസാദ്. മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ജയപ്രസാദിന് ലഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് 1500 ഓളം ബോധവല്‍ക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്.
കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു
കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്. കൊല്ലൂർ ആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും.
”ഇത് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം, എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്യുന്നു” വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി സ്ഥലം വിട്ടുനല്‍കാന്‍ സമ്മതമറിയിച്ച് കാപ്പാട് സ്വദേശി യൂസഫ്
കൊയിലാണ്ടി: ഏത് പ്രതികൂല സാഹചര്യങ്ങളെയും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്നവരാണ് മലയാളികള്‍. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് പലതരത്തിലുള്ള സഹായഹസ്തങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് സമ്പാദ്യമായുള്ള അഞ്ച് സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് കാപ്പാട് സ്വദേശിയായ യൂസഫ്. ഉള്ള്യേരി പഞ്ചായത്തിലെ ഉള്ളൂരുള്ള അഞ്ച് സെന്റ് ഭൂമി
‘ഓരോ കാലടികള്‍ പോലും ശ്രദ്ധിച്ചേ വെക്കാന്‍ പറ്റുകയുള്ളു എന്നതായിരുന്നു ചൂരല്‍മലയിലെ അവസ്ഥ’; കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ വൈശാഖ് സംസാരിക്കുന്നു
മേപ്പാടി: 2018ലെ പ്രളയത്തിനുശേഷം കേരളംകണ്ട എറ്റവും വലിയ ദുരന്തമാണ് ചൂരല്‍മല ഉരുള്‍പൊട്ടല്‍. സൈന്യവും നേവിയും എന്‍.ഡി.ആര്‍.എഫും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെയായി ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയായ എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ വൈശാഖും ഇക്കൂട്ടത്തിലുണ്ട്. ചൂരല്‍മലയിലെ സമാനതകളില്ലാത്ത ദുരന്തമുഖത്ത് കണ്ടതും അഭിമുഖീകരിച്ചതുമായ കാര്യങ്ങള്‍ അദ്ദേഹം കൊയിലാണ്ടി
വഞ്ചി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്‍ഷൂര്‍ ചെയ്യാന്‍ ഉടമകള്‍ക്ക് വൈമുഖ്യം, പി.കെ രവീന്ദ്രനാഥന്‍ എഴുതുന്നു..
കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന വഞ്ചികളും ബോട്ടുകളും അപകടത്തില്‍പ്പെട്ട് തകരുമ്പോഴും യാനങ്ങളും എഞ്ചിനും മറ്റുപകരണങ്ങളും ഇന്‍ഷൂര്‍ ചെയ്യുന്നതില്‍ ഉടമകള്‍ക്ക് വൈമുഖ്യം ഇക്കഴിഞ ദിവസം കൊയിലാണ്ടി ഹാര്‍ബറില്‍ ചുഴലിയില്‍പ്പെട്ട് മൂന്ന് വഞ്ചികള്‍ അപകടത്തില്‍ പെട്ടിരുന്നു. ഇതില്‍ രണ്ടെണ്ണത്തിന് ഇന്‍ഷൂര്‍ ഇല്ലായിരുന്നു. ഇന്‍ഷൂര്‍ ഇല്ലാത്ത വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ നാമമാത്രമായ തുകയാണ് സര്‍ക്കാറില്‍ നിന്ന് ലഭിക്കുക. ജില്ലയില്‍ നാനൂറ് ഉടമകളാണ് വള്ളങ്ങള്‍
അഞ്ച് പതിറ്റാണ്ടിലേറെ പഴക്കം; ശക്തമായ കാറ്റില്‍ കടപുഴകി വീണ വിയ്യൂരിലെ ചമതമരത്തിന് പുതുജീവന്‍ നല്കി ഒരു കൂട്ടം യുവാക്കള്‍
കൊയിലാണ്ടി: വീണുപോയ മരങ്ങളെ വേരാടെ പിഴുത് വെട്ടിമാറ്റുന്ന ഈ കാലത്ത് കാറ്റില്‍ വീണ മരത്തിനെ തിരികെ യഥാസ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. വിയ്യൂര്‍ ദേശത്ത് അഞ്ച് പതിറ്റാണ്ടിലേറെ ഉണ്ടായിരുന്ന ചമത മരത്തിനാണ് യുവാക്കള്‍ ചേര്‍ന്ന് പുതുജീവനൊരുക്കിയത്. വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തിന് കിഴക്ക് വശത്ത് കുളത്തിന് സമീപമാണ് ചമതമരം ഉണ്ടായിരുന്നത്. അഞ്ചുപതിറ്റാണ്ടിലേറെയായി ഈ മരം ഇവിടെ സ്ഥാനമുറപ്പിച്ചിട്ട്.
ഒരു വര്‍ഷത്തെ കഷ്ടപ്പാട്; ഇന്ന് നീറ്റടക്കം മൂന്ന് പരീക്ഷകളില്‍ മിന്നും വിജയം; കൊയിലാണ്ടിയ്ക്ക് അഭിമാനമായി പാലക്കുളം സ്വദേശി റനീം റോഷന്
കൊയിലാണ്ടി: ആദ്യ ശ്രമത്തില്‍ നീറ്റ്, കുസാറ്റ്, എന്‍ഡ്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി റനീം റോഷന്. കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ്, കുസാറ്റ്, ജെ.ഇ.ഇ പരീക്ഷകളിലാണ് റനീം റോഷന് ഉന്നത മാര്‍ക്ക് നേടിയത്. കൊയിലാണ്ടി പാലക്കുളം മാണിക്കോത്ത് സ്വദേശിയാണ് റനീം. നീറ്റ് പരീക്ഷയില്‍ 720 മാര്‍ക്കില്‍ 695 മാര്‍ക്കാണ് റനീം നേടിയത്. കുസാറ്റ്
ഒരുമയുടെ മധുരമുള്ള ‘ഉപ്പ്’; അരിക്കുളത്തെ നാട്ടുകാരും കുട്ടികളും അഭിനയിച്ച സിനിമ; ഉപ്പിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
അരിക്കുളം: കാറ്റിന്നോളം താളം തുള്ളും…..അരിക്കുളത്തുകാരെ സംബന്ധിച്ച് ഇത് വെറുമൊരു സിനിമാപാട്ടല്ല. അരിക്കുളത്തെ നാട്ടുവഴികളും വീടുകളും നാട്ടുകാരും നിറഞ്ഞു നില്ക്കുന്ന അതിമനോഹരമായ കാഴ്ചകളുള്ള അവരുടെ ‘ഉപ്പ്’ എന്ന കുഞ്ഞ് സിനിമയിലെ ആദ്യ പാട്ടാണ്. അരിക്കുളം ഗ്രാമപഞ്ചായത്തും കെപിഎംഎസ്എം ഹയര്‍സെക്കന്ററി സ്ക്കൂളിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ച സിനിമയാണ് ഉപ്പ്. പ്രദീപ് കുമാര്‍ കാവുംന്തറയുടെ തിരക്കഥയില്‍ സ്ക്കൂളിലെ കമ്പ്യൂട്ടര്‍
തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്; ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടും പരിഹാരമായില്ല, വെള്ളക്കെട്ടില്‍ മുങ്ങി കടകകളും പ്രദേശവാസിയുടെ വീടും
തിക്കോടി: മഴ ശക്തമായതോടെ വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങി തിക്കോടി പഞ്ചായത്ത് ബസാര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലെ സലീമിന്റെ വീട്ടിലും വെള്ളം കയറിയ നിലയിലാണുള്ളത്. എല്ലാ മുറികളിലും അടുക്കളയിലും അടക്കം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറിയിട്ടുണ്ട്. തിക്കോടി പഞ്ചായത്ത് ബസാറിലെ അടിപ്പാതയുെട എതിര് ഭാഗത്തായാണ് സലീമിന്റെ
ഇഷ്ടംപോലെ നത്തോലിയാണല്ലേ, എന്തുണ്ടാക്കുമെന്ന ചിന്തയിലാണോ? എന്നാല്‍ ഈ അച്ചാറൊന്ന് പരീക്ഷിച്ചുനോക്കൂ
ചെമ്മീന്‍ സീസണ് കഴിഞ്ഞപ്പോള്‍ ഇപ്പോഴിതാ നത്തോലി സീസണായി. കിലോയ്ക്ക് ഇരുപതും മുപ്പതുമൊക്കെയാണ് പലയിടത്തും വില. ആദായത്തില്‍ കിട്ടുന്നതിനാല്‍ പലയിടത്തും രണ്ടും മൂന്നും കിലോ വാങ്ങിയിട്ടുണ്ടാകും. മുറിച്ച് വൃത്തിയാക്കിയെടുക്കാനാണ് പെടാപ്പാട്. കറിവെച്ചും, വറുത്തും, പീരയുണ്ടാക്കിയുമൊക്കെ എത്രയാന്നുവെച്ചാണ് കഴിക്കുക. മടുത്തുപോകും. അപ്പോഴൊന്ന് അച്ചാറിട്ടുവെച്ചാലോ. ഇപ്പോഴുള്ള തിന്നുമടുത്ത അവസ്ഥയ്ക്ക് ആശ്വാസവുമാകും, മീന്‍ വാങ്ങുന്നത് പോക്കറ്റ് കാലിയാക്കുമെന്ന സ്ഥിതിവരുമ്പോള്‍ തൊട്ടുകൂട്ടാന്‍ മീന്‍വിഭവവുമാകും.