Category: സ്പെഷ്യല്‍

Total 491 Posts

ബംഗാളിൽ നിന്നൊരു ചെറു ‘പെരുന്തച്ചൻ’! റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ കൗതുകമായി റിജു റുയിദാസ്

കൊയിലാണ്ടി: ജില്ലാ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കാണികളുടെ കൈയ്യടി നേടി ബംഗാള്‍ സ്വദേശി റിജു റുയിദാസ്. മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിജു പ്രവൃത്തിപരിചയ മേളയില്‍ എച്ച്എസ് വിഭാഗം മരപ്പണി മത്സരത്തിലാണ് പങ്കെടുത്തത്. ചുറ്റികയും ഉളിയുമായി അതിവേഗത്തില്‍ മനോഹരമായി കൊത്തുപണി ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചുറ്റും കാണികള്‍ കൂടിയതോടെയാണ് റിജുവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്.

പത്ത് ദിവസത്തിനുള്ളില്‍ അഞ്ച് മരണങ്ങള്‍; കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നു

കൊയിലാണ്ടി: ഒരിടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ കൂടുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അഞ്ച് പേരാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഒക്ടോബര്‍ പതിനാറിന് മൂടാടി ഹില്‍ബസാര്‍ സ്വദേശിയായ രതീഷ് ട്രെയിന്‍ തട്ടി മരിച്ചു. മൂടാടി റെയില്‍വേഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു മൃതദേഹം കണ്ടത്. തീവണ്ടിയ്ക്ക് മുന്നിലേക്ക് ഇയാള്‍ ചാടുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ റെയില്‍വേ ഗേറ്റ്മാന്‍ പറഞ്ഞത്. ഈ

ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം പേറുന്ന ‘ഗാസ’- സോമശേഖരന്‍.പി.വിയുടെ കവിത

സോമശേഖരന്‍ പി.വി ഗാസയുടെ പ്രഭാതങ്ങള്‍ക്ക് കറുത്ത നിറമാണ്. ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ലോകം മുഴുവന്‍ വ്യാപിച്ചു. മാംസ കൂമ്പാരം വേവിക്കുന്ന പുകച്ചുരുളില്‍ പകലുകള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ മിസൈലുകള്‍ ബലിക്കാക്കകളെപ്പോലെ പാറിക്കളിച്ചു… സ്‌കൂളുകള്‍.. ആശുപത്രികള്‍ ലക്ഷ്യത്തിന് ഉന്നം പിഴച്ചില്ല. പ്രതിരോധിക്കാനൊരു തലമുറ അവശേഷിക്കുകയില്ലെന്ന മൂഢരുടെ വിശ്വാസം അവര്‍ ചരിത്രം പഠിച്ചില്ലെന്ന വസ്തുത വെളിപ്പെടുത്തുന്നു. വര്‍ണ്ണവെറിക്കെതിരെ പൊരുതിമരിച്ച പിന്‍ഗാമി..

ആ ഓസ്ക്കാര്‍ നോമിനേഷന്‍റെ ആദരം സൂരജിനുമുള്ളതാണ്, കോടിക്കലിനും | കോടിക്കല്‍ ഡയറി

  പി.കെ. മുഹമ്മദലി കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ കഥ 2018 ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിദുരിതം താണ്ടിയ മലയാളികള്‍ക്ക് അതിജീവനത്തിന്‍റെ വഴികളില്‍ ഈ ഓസ്കാര്‍ നോമിനേഷനും സന്തോഷമുണ്ടാക്കുന്നതാണ്. പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തെ എടുത്തുയര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായിരുന്നു സിനിമ. കോടിക്കലിനും ഇത് അഭിമാനത്തിന്‍റെ അവസരമാണ്. ജീവന്‍രക്ഷിക്കാന്‍ തങ്ങളുടെ

സ്നേഹവും പ്രണയവും പരാതികളും പരിഭവങ്ങളും അങ്ങനെ എത്രയെത്ര സന്ദേശങ്ങൾ; 50 പൈസയ്ക്ക് വാടകയ്ക്കെടുത്ത സൈക്കിളിൽ സമയത്തോടു പൊരുതി കൊയിലാണ്ടിയിലെ ഊടുവഴികളിലൂടെ ഉടമസ്ഥരെ തേടിയെത്തിയ മൂന്ന് പതിറ്റാണ്ടുകൾ, തപാൽദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് തപാൽ ജീവനക്കാരനായ ഗോപാലകൃഷ്ണൻ

സ്‌നേഹവും പ്രണയവും പരാതികളും പരിഭവങ്ങളും അറിയിപ്പുകളുമൊക്കെ എഴുതിനിറച്ച കടലാസുകള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കാലത്തിലൂടെ കടന്നുപോയ കൊയിലാണ്ടിക്കാരുടെ ഓര്‍മ്മകളില്‍ പന്തലായനി സ്വദേശി ഗോപാലകൃഷ്ണന് ഇപ്പോഴും യൗവ്വനമാണ്. തോള്‍സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി തെല്ലൊരു കിതപ്പോടെ സന്തോഷമോ, സന്താപമോ പങ്കുവെക്കുന്ന കടലാസുമായി വിലാസക്കാരനെ തേടിയെത്തുന്ന ആ യുവാവിനെ അന്ന് പരിചയമില്ലാത്ത കൊയിലാണ്ടിക്കാര്‍ ഉണ്ടാവുമോ! അറിയാത്തതും പറയാത്തതുമായ ലക്ഷക്കണക്കിന് വിശേഷങ്ങളുമായി ഉടമസ്ഥരെ തേടിയുള്ള

‘എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഈ കത്ത്’; നജീബ് മൂടാടിയ്ക്ക് 33 വര്‍ഷം മുമ്പ് അയച്ച കത്ത് ജന്മദിനത്തില്‍ പങ്ക് വച്ച് നടന്‍ സിദ്ദിഖ്

കൊയിലാണ്ടി: മലയാളികളുടെ പ്രിയ നടന്‍ സിദ്ദിഖിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് സിദ്ദിഖിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നത്. ജന്മദിനത്തില്‍ ലഭിച്ച അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു സമ്മാനമാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പുള്ള ഒരു കത്ത്. എഴുത്തുകാരനായ നജീബ് മൂടാടി ഫേസ്ബുക്കില്‍ പങ്കുവച്ച കത്താണ് സിദ്ദിഖ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന

തിരികെ ഗള്‍ഫിലേക്ക് തിരിക്കാനിരിക്കെ എന്‍റെ മുന്നില്‍ ആ അപകടം; തിക്കോടിയില്‍ നടന്ന ഒരു അപകടത്തിന്റെ ഓര്‍മ്മ പ്രവാസിയായ ഷഹനാദ് പങ്കുവെക്കുന്നു

ഷഹനാസ് തിക്കോടി തിരികെ പ്രവാസത്തിലേക് വരുന്നതിന്റെ തലേ നാൾ എന്റെ തറവാട് വീടിന്റെ മുൻപിൽ വെച്ച് ഒരു റോഡപകടം നടന്നു. നാഷണൽ ഹൈവേയുടെ ഒരത്താണ് വീടെന്നതും ബാപ്പയുടെ വേർപാടിന് ഒരു അപകടം നിമിത്തമായതും കാരണം എവിടെ അപകടം കണ്ടാലും മനസിൽ ഉണ്ടാവുന്ന, വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥ എന്നത്തേതും പോലെ അന്നും എന്നിൽ

വിഷാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും തിക്കോടി ദിനങ്ങള്‍; ഇതാ വിന്‍സെന്‍റിന്റെ പ്രണയിനിയുടെ എഴുത്തുകാരി ശഹാന തിക്കോടി

  പി.കെ.മുഹമ്മദലി ‘പ്രസവത്തിന് ശേഷം എന്നെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചു. വിഷാദത്തിന്‍റെ നാളുകളായിരുന്നു. ആ സമയത്തെ ചിന്തകളാണ് വിന്‍സന്‍റിന്റെ പ്രണയിനിയായത്’ – എഴുത്തുകാരിയും തിക്കോടി സ്വദേശിയുമായി ശഹാന തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. പ്രസവാനന്തര വിഷാദത്തിന്‍റെ വേദനകളും ഉന്മാദങ്ങളും തുറന്നെഴുതിയ പുസ്തകമാണ് ശഹാനയുടെ ‘വിന്‍സെന്‍റിന്‍റെ പ്രണയിനി’. മുറിവുകളെ പൊരുളുകളാക്കിയും സങ്കടങ്ങളെ സംഗീതമാക്കിയും

തിക്കോടിയില്‍ സഫിയ പൂരിപ്പിച്ചെടുത്ത സ്ത്രീ ജീവിതങ്ങള്‍, പുഞ്ചിരികള്‍ | കോടിക്കല്‍ ഡയറിയില്‍ പി.കെ. മുഹമ്മദലി എഴുതുന്നു

പി.കെ.മുഹമ്മദലി ‘രണ്ട് മൂന്ന് കൊല്ലം മുന്നേ കിട്ടേണ്ടതായിരുന്നു. എനക്കിതറിയണ്ടേ… സഫിയ ഉള്ളോണ്ട് ആയി’ – പെന്‍ഷന്‍ പണം എടുത്ത് വരുന്നതിനിടെയുള്ള കുശല സംഭാഷണത്തിനിടെ പരിചയത്തിലുള്ള സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. തിക്കോടി ഭാഗത്ത് വേറെയും ഒരുപാടു സ്ത്രീകള്‍ സഫിയയെക്കുറിച്ച് ഇത്തരത്തില്‍ നന്ദിയോടെ സംസാരിച്ചിട്ടുണ്ടാവണം. അത്രത്തോളം നാടിന്‍റെ ജനസേവകയാണ് അന്‍പത്തിയാറുകാരി തലയോടി സഫിയ. ഒരു ബാഗുമായിട്ടാണ് സഫിയ വീട്ടില്‍

ബീച്ച് നവീകരണത്തിന് വേണ്ടി യു.ഡി.എഫ് യാതൊന്നും ചെയ്തിട്ടില്ല, ഇടതുപക്ഷ സർക്കാർ കോടിക്കലിൽ നിരന്തരമായി വികസന ഇടപെടലുകൾ നടത്തുന്നു; നിയാസ് പി.വി എഴുതുന്നു

നിയാസ് പി.വി കോടിക്കല്‍ ഫിഷ് ലാന്റിങ് സെന്‍ററിനെക്കുറിച്ച് പി.കെ.മുഹമ്മദലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ എഴുതിയത് വായിച്ചു. ‌വസ്തുതകളും ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും മറച്ചുവെച്ചുകൊണ്ടാണ് എഴുത്തുകാരൻ കോടിക്കൽ ഡയറി എന്ന പേരിൽ തന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ ശ്രമിച്ചത്. Related Story: തറക്കല്ലിട്ടിട്ട് ഇരുപത്തിരണ്ട് വർഷം; കോടിക്കൽ ഫിഷ് ലാന്റിങ് സെന്റർ എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല